വിത്തെടുത്ത് കുത്തുമോ?
text_fieldsകേന്ദ്ര ഭരണകക്ഷിക്ക് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി, അഞ്ചുമാസത്തിനകം എ ത്താനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ്, റിസർവ് ബാങ്ക് സാരഥിയുടെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പെെട്ടന്നുള്ള രാജ ി. കേന്ദ്ര സർക്കാറിെൻറ സാമ്പത്തിക നയത്തിൽ ‘യു ടേണി’നുള്ള സർവ സാഹചര്യങ്ങളും ഒത്തുവന്നുകഴിഞ്ഞു. ഇനി സമയം മാത് രം തീരുമാനിച്ചാൽ മതി.
ഇനിയുള്ള ദിവസങ്ങളിൽ രാജ്യം സാക്ഷിയാകാനിരിക്കുന്ന പ്രഖ്യാപനങ്ങളിൽ ചിലത് ഇവയാവും: ക ർഷകരുടെ കടം എഴുതിത്തള്ളൽ, വളം ഉൾപ്പെടെയുള്ളവക്ക് സബ്സിഡി വർധിപ്പിക്കൽ, കാർഷികോൽപന്നങ്ങളുടെ താങ്ങുവില ഉയർത് തൽ, ഇടത്തരക്കാർക്കും സംരംഭകർക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ, ശമ്പളക്കാരെ സന്തോഷിപ്പിക്കാൻ നികുതിയിളവ്, ഭവന നിർമാണത്തിനും മറ്റും ഉദാര വ്യവസ്ഥയിൽ വായ്പ, പെൻഷൻ പദ്ധതിയിൽ ചില മധുരം പുരട്ടൽ. തെരഞ്ഞെടുപ്പ് വർഷങ്ങളിൽ പതിവായ ുണ്ടാകുന്ന സാമ്പത്തിക അഭ്യാസങ്ങളാണിത്. കഴിഞ്ഞ നാലുവർഷവും കാര്യമായ പരിഗണന കിട്ടാതിരുന്ന ഗ്രാമീണ സമ്പദ് വ്യവസ ്ഥയിലേക്ക് ശ്രദ്ധ തിരിക്കുന്നതിെൻറ ചില സൂചനകൾ ഇതിനകം പുറത്തുവരുന്നുണ്ട്.
ഉൽപന്നങ്ങൾക്ക് തറവില നിശ്ചയിക ്കൽ മുതൽ ഗ്രാമീണതലത്തിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾവരെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനൊക്കെയുള്ള പണം എവിടെനിന്ന് എന്ന ചോദ്യം ഉയരുേമ്പാഴാണ് സാമ്പത്തിക വിദഗ്ധർക്കിടയിൽ ‘വിത്തെടുത്ത് കുത്തൽ’ ആശങ്ക ശക്തമാകുന്നത്. കഴിഞ്ഞ പൊതു ബജറ്റിലെ പ്രഖ്യാപനമനുസരിച്ച്, ഇൗ സാമ്പത്തികവർഷം 12 മാസംകൊണ്ട് ഉണ്ടാകാനിടയുള്ള ധനക്കമ്മിയുടെ പരമാവധി പരിധി കഴിഞ്ഞ എട്ടുമാസംകൊണ്ടുതന്നെ കടന്നുകഴിഞ്ഞു. ചരക്കുസേവന നികുതി ഉൾപ്പെടെയുള്ളവയിൽനിന്ന് പ്രതീക്ഷിച്ച വരുമാന വർധനവും ഉണ്ടായിട്ടില്ല. വരവ് കുറയുന്നു; ചെലവ് കൂടുന്നു. ജനപ്രിയ പദ്ധതികൾ നടപ്പാക്കാനുള്ള നീക്കിയിരിപ്പൊന്നും ഖജനാവിലില്ല. ഇൗ സാഹചര്യത്തിൽ, ‘ജനപ്രിയമാകാൻ’ വിത്തെടുത്ത് കുത്തുകയല്ലാതെ വേറെ വഴിയൊന്നും സർക്കാറിന് മുന്നിലില്ല.
പ്രതീക്ഷ പുതിയ സാരഥിയിൽ
‘ജനപ്രിയമാകാൻ’ കേന്ദ്ര സർക്കാർ പ്രതീക്ഷയർപ്പിക്കുന്നത് റിസർവ് ബാങ്കിെൻറ പുതിയ ഗവർണർ ശക്തികാന്ത ദാസിലാണ്. മുൻ ഗവർണർ ഉർജിത് പേട്ടൽ സർക്കാർ നിർദേശങ്ങൾ അപ്പാടെ അനുസരിക്കാൻ തയാറായിരുന്നില്ല. സമ്മർദങ്ങൾക്കൊടുവിൽ, കാലാവധി തീരാൻ 10 മാസം ബാക്കിനിൽക്കെ അദ്ദേഹം കളമൊഴിയുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വർഷത്തെ ജനപ്രിയമാക്കുന്നതിനുള്ള ചെലവുകൾക്കായി റിസർവ് ബാങ്കിെൻറ കരുതൽ ധനശേഖരത്തിൽനിന്ന് മൂന്നുലക്ഷം രൂപയെങ്കിലും സമ്പദ് വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യുക, കിട്ടാക്കടം വർധിച്ചതിനെ തുടർന്ന് വായ്പയനുവദിക്കുന്നതിൽ പൊതുമേഖല ബാങ്കുകളുടെ മേൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിബന്ധനകൾ പിൻവലിക്കുക, റിസർവ് ബാങ്ക് ഡയറക്ടർ ബോർഡിന് ഉപദേശക സമിതി എന്നതിനേക്കാൾ കൂടുതൽ അധികാരങ്ങൾ കൈവരുത്തുക തുടങ്ങിയവയെല്ലാം സർക്കാറിെൻറ താൽപര്യങ്ങളാണ്.
ഉർജിത് പേട്ടലിെൻറ പിൻഗാമിയായി ശക്തികാന്ത ദാസ് എത്തിയതോടെ തങ്ങളുടെ താൽപര്യങ്ങൾക്ക് മേൽകൈ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭരണകേന്ദ്രങ്ങൾ. പൊതുമേഖലബാങ്കുകൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശന നിബന്ധനകളിൽ താമസിയാതെ കാര്യമായ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുതിയ ഗവർണർ പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചയിൽ കാര്യമായി ഉയർന്നതും ഇൗ നിർദേശമായിരുന്നു. കരുതൽ ധനശേഖരത്തിൽനിന്ന് ഒരുഭാഗം സമ്പദ് വ്യവസ്ഥയിലേക്ക് പമ്പുചെയ്യുന്നത് സംബന്ധിച്ച തീരുമാനവും ഏറെ വൈകാതെയുണ്ടാകും. റിസർവ്ബാങ്കിെൻറ കരുതൽ ധനശേഖരം എത്രമാത്രമാവാം എന്നതുസംബന്ധിച്ച്പഠിക്കാൻ പ്രത്യേക സമിതിയെ കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗം നിയോഗിച്ചിട്ടുണ്ട്. അവർ റിപ്പോർട്ട് സമർപ്പിക്കുന്നതനുസരിച്ച് തീരുമാനമാകും. ഡയറക്ടർ ബോർഡിന് ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ അധികാരം കൈവരാനും സാധ്യതയുണ്ട്.
റിസർവ്ബാങ്ക് സ്വയംഭരണാവകാശം ലംഘിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ഗവൺമെൻറിെൻറ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് കഴിഞ്ഞദിവസവും ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുെണ്ടങ്കിലും ജനുവരിയിൽ നടക്കാനിരിക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിലെ സർക്കാർ നിലപാടുകളും ഫെബ്രുവരിയിലെ ബജറ്റും കണ്ടശേഷം അറിയാം കാര്യങ്ങൾ എന്ന വിലയിരുത്തലിലാണ് സമ്പദ് രംഗം.
നിക്ഷേപകരും കാത്തിരിക്കുന്നു
സാധാരണഗതിയിൽ ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുേമ്പാൾ ഒാഹരി വിപണി കുത്തനെ ഇടിയും. തൊട്ടടുത്ത ദിവസം ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് റിസർവ് ബാങ്ക് ഗവർണർ രാജിവെക്കുകകൂടി ചെയ്തതോെട കനത്ത ഉലച്ചിലാണ് ഒാഹരി വിപണിയിലടക്കം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചത്ര തിരിച്ചടി ദൃശ്യമായില്ല. കാത്തിരുന്നു കാണാം എന്ന നിലപാടിലേക്ക് നിക്ഷേപകർ എത്തിയതാണ് കാരണം.
വായ്പ എഴുതിത്തള്ളൽ പ്രത്യക്ഷത്തിൽ കർഷകരക്ഷ നടപടിയായി ചിത്രീകരിക്കപ്പെടുമെങ്കിലും ഇതിെൻറ മുഴുവൻ പ്രയോജനവും കർഷകർക്ക് കിട്ടാറില്ല. മൊത്തം കാർഷിക വായ്പയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് യഥാർഥത്തിൽ കർഷകർക്ക് ലഭിച്ചിട്ടുള്ളത്. ബാക്കി 60 ശതമാനവും ഉന്നതങ്ങളിൽ പിടിപാടുള്ളവർ നേടിയെടുക്കുകയായിരുന്നു. അതുകൂടി കണക്കിലെടുത്താണ്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാർഷിക വായ്പകൾ വൻതോതിൽ എഴുതിത്തള്ളുന്നത് നല്ല നടപടിയായി കാണാൻ കഴിയില്ല എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതും. ഏത് വായ്പയും വ്യാപകമായി എഴുതിത്തള്ളുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുരുതര മുറിവേൽപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വരവ് കുറയുകയും ചെലവ് ക്രമാതീതമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യവും വിപണിക്ക് ഗുണകരമാവില്ല. ഇത്തരം സാഹചര്യത്തിൽ ഒാഹരി വിപണിയിൽ നിന്നടക്കം വിദേശ നിക്ഷേപകർ പിൻവാങ്ങും. 2018 ഒരർഥത്തിൽ വിദേശ ഒാഹരി നിക്ഷേപകരുടെ പിൻവാങ്ങൽ വർഷം കൂടിയായിരുന്നു എന്നതും ഇതോട് ചേർത്ത് വായിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.