Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചരിത്രത്തിലെ ഏറ്റവും...

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്​ രൂപയുടെ മൂല്യം; പ്രവാസികൾക്ക്​ നേട്ടം

text_fields
bookmark_border
2000-rupee
cancel

ന്യൂഡൽഹി: യു.എസ്​ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്​. 68.87ൽ വ്യാപാരം ആരംഭിച്ചു. ഇത്​ ഒരു സമയത്ത്​ 69ഉം കടന്ന്​ മുന്നേറുകയും ചെയ്​തു. 

ആഗോള വിപണിയിൽ ഇന്ധനവില വർധിച്ചതും യു.എസ്​-ചൈന വ്യാപാര പ്രശ്​നങ്ങളുമെല്ലാം രൂപയുടെ മൂല്യം ഇടിയുന്നതിന്​ കാരണമായത്​. ഡോളറിനുള്ള കൂടുതൽ ആവശ്യകതയും രൂപയുടെ മുല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളർ വാങ്ങിക്കൂട്ടുകയും ചെയ്​തു.

ഗൾഫ്​ ഉൾപ്പെ​െടയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികൾക്ക്​ വൻ നേട്ടമാണ്​ വിനിമയ നിരക്കിലുള്ള ഇടിവ്​ സമ്മാനിക്കുന്നത്​.

അതേസമയം, സെൻസെക്​സ്​ 58.80 പോയിൻറ്​ ഇടിഞ്ഞ്​​ 35,158.31ലാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റി 32.95 പോയിൻറ്​ ഇടിഞ്ഞ്​ 10,638.45ലും വ്യാപാരം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexrupeeUS Dollarmalayalam newsINRnifty business news
News Summary - Indian National Rupee (INR) falls to 68.52 US dollar-business news
Next Story