Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റ്​ എയർവേയ്​സിന്​...

ജെറ്റ്​ എയർവേയ്​സിന്​ ഇന്ധനം നൽകുന്നത്​ ഐ.ഒ.സി നിർത്തിവെച്ചു

text_fields
bookmark_border
ജെറ്റ്​ എയർവേയ്​സിന്​ ഇന്ധനം നൽകുന്നത്​ ഐ.ഒ.സി നിർത്തിവെച്ചു
cancel

ന്യൂഡൽഹി: ജെറ്റ്​ എയർവേയ്​സിന്​ ഇന്ധനം നൽകുന്നത്​ പൊതുമേഖല എണ്ണ കമ്പനി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിവെച ്ചു. ഇതുവരെ നൽകിയ ഇന്ധനത്തിന്​ പണം നൽകാത്തതിനെ തുടർന്നാണ്​ നടപടി. വെള്ളിയാഴ്​ച ഉച്ചക്ക്​ മുതൽ ഇന്ധനവിതരണം നിർത്തിവെച്ചതായാണ്​ റിപ്പോർട്ട്​.

ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ജെറ്റ്​ എയർവേയ്​സ്​ തയാറായിട്ടില്ല. എസ്​.ബി.ഐ നിയന്ത്രണത്തിലുള്ള കൺസോട്യം ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുത്തതിന്​ ശേഷം കമ്പനിയിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ്​ റിപ്പോർട്ടുകൾ. നിലവിൽ കമ്പനിയുടെ 26 വിമാനങ്ങൾ മാത്രമാണ്​ സർവീസ്​ നടത്തുന്നത്​.

മാർച്ച്​ 25ന്​ എസ്​.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ബാങ്കുകൾ ജെറ്റ്​ എയർവേയ്​സിന്​ അടിയന്തിര വായ്​പ അനുവദിക്കാമെന്ന്​ അറിയിച്ചിരുന്നു. 1500 കോടി രൂപയാണ്​ നൽകാൻ തീരുമാനിച്ചിരുന്നത്​. ഇതിന്​ പകരമായി ജെറ്റ്​ എയർവേയ്​സിൽ 50.1 ശതമാനം ഓഹരി എസ്​.ബി.ഐക്ക്​ നൽകാനും തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysiocmalayalam newsmalayalam news onlineFuel issue
News Summary - Indian Oil Corporation stops fuel supply to Jet Airways-Business news
Next Story