Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനേട്ടത്തിലായി വിപണി;...

നേട്ടത്തിലായി വിപണി; വീണ്ടും 30,000 തൊട്ട്​ സെൻസെക്​സ്​

text_fields
bookmark_border
sensex
cancel

മുംബൈ: കോവിഡ്​ 19 വൈറസ്​ ഭീതിക്കിടെ നേട്ടത്തിലായി ഇന്ത്യൻ ഓഹരി വിപണികൾ. ബോം​ബെ സൂചിക സെൻസെക്​സ്​ 2,476 പോയിൻറ് ​ ഉയർന്ന്​ 30,067ൽ ​ക്ലോസ്​ ചെയ്​തു. ഒമ്പത്​ ശതമാനം നേട്ടമാണ്​ സെൻസെക്​സിൽ ഉണ്ടായത്​. നിഫ്​റ്റിയിലും 708 പോയിൻറ്​ നേട്ടമുണ്ടായി. 8.7 ശതമാനം നേട്ടത്തോടെ നിഫ്​റ്റി 8,792 പോയിൻറിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇൻഡസ്​ലാൻഡ്​ ബാങ്കാണ്​ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരി. 25 ശതമാനം നേട്ടമാണ്​ ഇൻഡസ്​ലാൻഡ്​ ബാങ്കിനുണ്ടായത്​. ആക്​സിസ്​ ബാങ്ക്​, എച്ച്​.യു.എൽ, മഹീന്ദ്ര&മഹീന്ദ്ര തുടങ്ങിയ കമ്പനികളും വിപണിയിൽ നേട്ടത്തിലാണ്​.

സെക്​ടറുകളിൽ നിഫ്​റ്റി പ്രൈവറ്റ്​ ബാങ്ക്​ ഇൻഡക്​സ്​ 1000 പോയിൻറ്​ നേട്ടമുണ്ടാക്കി. നിഫ്​റ്റി ഫാർമ 10.4 ശതമാനവും ഉയർന്നു. മലേറിയക്കുള്ള മരുന്നി​​​െൻറ കയറ്റുമതിക്ക്​ മോദി അനുമതി നൽകിയതോടെയാണ്​ നിഫ്​റ്റിയിൽ ഫാർമ സെക്​ടർ കുതിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftymalayalam newscorona viruscovid 19
News Summary - indian share market issue-Business news
Next Story