നിഫ്റ്റി 10,000ത്തിന് അരികെ
text_fieldsമുംബൈ: ദേശീയ ഒാഹരിസൂചികയായ നിഫ്റ്റി തിങ്കളാഴ്ച 10,000ത്തിന് അടുത്തെത്തി വ്യാപാരം അവസാനിപ്പിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച 7.2 ശതമാനമാകുമെന്ന അന്താരാഷ്ട്ര നാണയനിധി റിപ്പോർട്ടും ബാങ്കുകളുടെ മെച്ചപ്പെട്ട പാദവാർഷികഫലവും അനുകൂല കാലവർഷവുമാണ് സൂചികകളെ മുന്നേറ്റത്തിലേക്ക് നയിച്ചത്.
നിലവിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായി 2018ൽ ഇന്ത്യയുടെ വളർച്ച 7.7 ശതമാനത്തിലെത്തുമെന്നാണ് െഎ.എം.എഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
സെൻസെക്സ് 216.98 പോയൻറ് മുന്നേറ്റത്തിൽ 32,245.87ലും നിഫ്റ്റി 51.15 പോയൻറ് നേട്ടത്തിൽ 9,966.40ത്തിലും ഇടപാടുകൾ തീർത്തു. ഇടപാടുകളുടെ ഒരുഘട്ടത്തിൽ നിഫ്റ്റി 9,982.05 വരെ ഉയർന്നു. സെൻസെക്സും റെക്കോഡിലാണ് േക്ലാസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.