ഇന്ത്യക്കാർക്ക് ഇഷ്ടം വലിയ കാറുകൾ –പവൻ ഗോയങ്ക
text_fieldsമുംബൈ: ഇന്ത്യക്കാർക്ക് വലിയ കാറുകൾ വാങ്ങാനാണ് ഇഷ്ടമെന്ന് പ്രമുഖ വാഹന നിർമാതാ ക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക. ഒരാൾ മാത്രമാണ് യാത്ര െചയ്യുന്നതെങ്കിലും വലിയ കാറാണ് ഉപയോഗിക്കുക. ടാറ്റയുടെ ചെറുകാർ നാനോ പരാജയപ്പെടാൻ കാരണം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാൺപൂർ ഐ.ഐ.ടിയുടെ പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരാശരി 70 കിലോ ഭാരമുള്ള ഒരാളെ കൊണ്ടുപോകാനാണ് 1,500 കിലോ ഭാരമുള്ള വാഹനം ഉപയോഗിക്കുന്നത്. വിഭവങ്ങൾ പാഴാക്കിക്കളയുന്നതിന് മികച്ച ഉദാഹരണമാണിത്. ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ യാത്രാസംവിധാനങ്ങൾ ഉണ്ടാകണം.
ഈ ഉദ്ദേശ്യം മുന്നിൽകണ്ട് നിർമിക്കുന്ന പുതിയ വാഹനം ഉടൻ പുറത്തിറങ്ങുമെന്നും അേദ്ദഹം പറഞ്ഞു. അന്തരീക്ഷത്തിലെ കാർബൺമോണോക്സൈഡിെൻറ ഏഴുശതമാനം വാഹനങ്ങളിൽനിന്ന് ഉണ്ടാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.