റോഡ് നിർമിച്ച് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ മോദി സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് മുെമ്പങ്ങുമില്ലാത്ത വിധം താഴേക്ക് പതിക്കുകയാണ്. നിശ്ചലാവസ്ഥയിലായ സമ്പദ്വ്യവസ്ഥയെ തിരിച്ച് കൊണ്ടു വരുന്നതിനായി പൊതുമേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.
ഇതിെൻറ ഭാഗമായാണ് 10,700 കോടി ഡോളർ ചെലവ് വരുന്ന ബൃഹദ് റോഡ് നിർമാണ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാകാൻ പൊതുമേഖല പദ്ധതികൾക്ക് കൂടുതൽ പണം ചെലവഴിക്കുകയാണ് മാർഗമെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മെനാർഡ് കെയിൻസിെൻറ സിദ്ധാന്തം പ്രാവർത്തികമാക്കാനാണ് മോദി സർക്കാറിെൻറ തീരുമാനം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 83,677 കിലോ മീറ്ററിൽ റോഡ് നിർമിക്കാനാണ് സർക്കാർ പദ്ധതി. ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. ഇത്തരത്തിൽ തൊഴിൽ വിപണിയിൽ ഉണർവ് ഉണ്ടാകുേമ്പാൾ സമ്പദ്വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പക്ഷേ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഒട്ടും അനുയോജ്യമല്ല സർക്കാറിെൻറ പുതിയ പദ്ധതിയെന്നാണ് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നത്. റോഡ് നിർമാണത്തിനായി സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് രാജ്യത്ത് ഇപ്പോഴും വെല്ലുവിളികൾ നില നിൽക്കുന്നുണ്ട്. ഡൽഹി–മുംബൈ നഗരങ്ങളെ കൂട്ടിച്ചേർത്ത് വ്യവസായിക ഇടനാഴി നിർമിക്കാനുള്ള സർക്കാർ തീരുമാനം വർഷങ്ങളായി ഫയലുകളിൽ ഉറങ്ങുകയാണ്.
ഇൗയൊരു സാഹചര്യത്തിലാണ് നഷ്ടപ്പെട്ട വളർച്ച തിരിച്ച് പിടിക്കാൻ വൻകിട റോഡ് നിർമാണ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ച് സാമ്പത്തിക വളർച്ചയുണ്ടാക്കാനുള്ള കുറുക്ക് വഴിയാണ് മോദി സർക്കാർ തേടുന്നത്. ജി.എസ്.ടിയും, നോട്ട് നിരോധനവും മൂലം തകർന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ഇൗ തന്ത്രങ്ങളൊന്നും മതിയാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.