നോട്ട് പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച കുറയുമെന്ന് െഎ.എം.എഫ്
text_fieldsവാഷിങ്ടൺ: നോട്ട് പിൻവലിക്കൽ മൂലം ഇന്ത്യയുടെ അഭ്യന്തര ഉൽപ്പന്ന വളർച്ച നിരക്ക് കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി. രാജ്യങ്ങളുടെ ജി.ഡി.പി വളർച്ചയുമായി ബന്ധപ്പെട്ട െഎ.എം.എഫിെൻറ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2016-–2017 സാമ്പത്തിക വർഷത്തിലെ രാജ്യത്തിെൻറ ജി.ഡി.പി 6.6 ശതമാനമായി കുറയുമെന്നാണ് െഎ.എം.എഫിെൻറ റിപ്പോർട്ടിലുള്ളത്. എന്നാൽ 2017---------–2018 വർഷത്തിൽ ജി.ഡി.പി വളർച്ച 7.2 ശതമാനം വരെയെത്തുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കറൻസിയുടെ ക്ഷാമം മൂലം രാജ്യത്തെ ഉപഭോഗത്തിലുണ്ടായ കുറവാണ് താൽകാലികമായി ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായത്. താൽകാലിക പ്രതിസന്ധി മറികടന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുമെന്നും െഎ.എം.എഫിെൻറ റിപ്പോർട്ട് പറയുന്നു.
2015–2016 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. നോട്ട് പിൻവലിക്കൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ കുറവ് വരുത്തുമെന്ന് നേരത്തെ തന്നെ പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് സാധൂകരിക്കുന്ന റിപ്പോർട്ടുമായി െഎ.എം.എഫ് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.