Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയുടെ നാലാം പാദ...

ഇന്ത്യയുടെ നാലാം പാദ സാമ്പത്തിക വളർച്ച മൂന്ന്​ വർഷത്തെ താഴ്​ചയി​ലെത്തുമെന്ന്​ പഠനം

text_fields
bookmark_border
ഇന്ത്യയുടെ നാലാം പാദ സാമ്പത്തിക വളർച്ച മൂന്ന്​ വർഷത്തെ താഴ്​ചയി​ലെത്തുമെന്ന്​ പഠനം
cancel

ന്യൂഡൽഹി: ഇന്ത്യയുടെ നാലാം പാദ സാമ്പത്തിക വളർച്ച മൂന്ന്​ വർഷത്തിനിടയിലെ ഏറ്റവും താഴ്​ന്ന നിലയിലെത്തുമെന്ന്​ പഠനം. റോയി​േട്ടഴ്​സ്​ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​. നരേന്ദ്ര മോദിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ തുടർന്ന്​ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന്​ നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത്​ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ​ ​െഎ.എം.എഫ് പുറത്ത്​ വിട്ടിരുന്നു​.

മൂന്നാം പാദത്തിൽ 6.4 ശതമാനമായിരുന്നു ഇന്ത്യയുടെ അഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക്​. ജൂലൈ സെപ്​റ്റംബർ മാസത്തിൽ അവസാനിച്ച രണ്ടാം പാദത്തിൽ  7.4 ശതമാനമായിരുന്നു  നിരക്ക്​. ഇൗ കുറവ്​ നാലാം പാദത്തിലും തുടരുന്നുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ കണ്ടെത്തൽ.

നോട്ട്​ പിൻവലിക്കലി​െൻറ ഫലമായി കറൻസിക്ക്​ ക്ഷാമം ഉണ്ടായതാണ്​ വിപണിക്ക്​ തിരിച്ചടയായത്​. ഇത്​ മൂലം സാധനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടായി​.
 ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Q4ecnomic growth
News Summary - India's Q4 economic growth seen slowing to near 3-year low
Next Story