Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇനിയും ഇത്​...

ഇനിയും ഇത്​ അംഗീകരിക്കാനാവില്ല; സാമ്പത്തിക തകർച്ചയുടെ കണക്കുകൾ നിരത്തി രാഹുൽ

text_fields
bookmark_border
ഇനിയും ഇത്​ അംഗീകരിക്കാനാവില്ല; സാമ്പത്തിക തകർച്ചയുടെ കണക്കുകൾ നിരത്തി രാഹുൽ
cancel

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സമ്പദ്​രംഗത്തെ കെടുകാര്യസ്ഥത ലക്ഷക്കണക്കിന്​ കുടുംബങ്ങളെയാണ്​ ബാധിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട്​ പങ്കുവെച്ച്​​ രാഹുൽ  ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിയുമെന്ന്​ സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്​ രാജ്യത്തെ പത്തിൽ എട്ട്​ കുടുംബങ്ങളുടെ വരുമാനമില്ലാതാക്കും. നഗര പ്രദേശങ്ങളേക്കാൾ ​ഗ്രാമീണ മേഖലയിലായിരിക്കും ഇതിൻെറ ആഘാതം കൂടുതലുണ്ടാവുക. ദാരിദ്ര്യരേഖയിലുള്ളവരുടെ എണ്ണം വലിയ രീതിയിൽ വർധിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു​ണ്ട്​.

ലോകബാങ്ക്​ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും വിവിധ റേറ്റിങ്​ ഏജൻസികളും ഇന്ത്യയുടെ സമ്പദ്​വളർച്ചയിൽ ഈ വർഷം വൻ ഇടിവ്​ രേഖപ്പെടുത്തുമെന്നാണ്​ പ്രവചിക്കുന്നത്​. 2022ൽ മാത്രമാവും രാജ്യത്ത്​ കാര്യങ്ങൾ മെച്ചപ്പെടുകയെന്നും റേറ്റിങ്​ ഏജൻസികൾ വ്യക്​തമാക്കിയിട്ടുണ്ട്​. 
 

LATEST VIDEOS

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsecnomic crisisMalayalam NewsRahul Gandhi
News Summary - India’s economic mismanagement is a tragedy-Business news
Next Story