റോണോജോയ് ദത്ത ഇൻഡിഗോയുടെ പുതിയ സി.ഇ.ഒ
text_fieldsന്യൂഡൽഹി: റേേണാജോയ് ദത്തയെ ഇൻഡിഗോ എയർലൈൻസിെൻറ പുതിയ സി.ഇ.ഒയായി നിയമിച്ചു. അഞ്ച് വർഷത്തേക്കാണ് നിയമനം. ഇൗ വർഷം അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് ഇൻഡിഗോ പുതിയ സി.ഇ.ഒയെ നിയമിച ്ചിരിക്കുന്നത്.
മുൻ സെബി ചെയർമാൻ എം. ദാമോദരനെ ബോർഡ് ഒാഫ് ഡയറക്ടേഴ്സിെൻറ ചെയർമാനായും കമ്പനി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ ഇടക്കാല സി.ഇ.ഒ രാഹുൽ ഭാട്ടിയയിൽ നിന്നാവും റേണോജോയ് സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുക. അന്താരാഷ്ട്ര വിപണിയിലേക്ക് കൂടി ചുവടുവെക്കുന്നതോടെ ഇൻഡിഗോയിലെ മറ്റൊരു ഘട്ടത്തിന് തുടക്കമാവുകയാണെന്ന് രാഹുൽ ഭാട്ടിയ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ 22 വർഷമായി വ്യോമയാന മേഖലയിൽ പ്രർത്തിക്കുന്ന വ്യക്തിയാണ് റോണോജോയ്. യുണൈറ്റഡ് എയർലൈൻസിെൻറ സീനിയർ വൈസ് പ്രസിഡൻറ് -പ്ലാനിങ്), സീനിയർ വൈസ് പ്രസിഡൻറ്-മെയിൻറിനൻസ്, വൈസ് പ്രസിഡൻറ് -ഫിനാൻസ്, വൈസ് പ്രസിഡൻറ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ പദവികളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് വർഷം എയർ സഹാറയിലും അദ്ദേഹം ജോലി ചെയ്തു. എയർ കാനഡ, യു.എസ് എയർവേയ്സ് തുടങ്ങിയ വിമാനകമ്പനികളുടെ ഉപദേശക സമിതിയിലും റോണോ ജോയ് ഉണ്ടായിരുന്നു.
ഇൻഡിഗോയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ സാമ്പത്തികപാദത്തിൽ ഇൻഡിഗോ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അമിത ഇന്ധനവിലയും വിനിമയ നിരക്കിലുണ്ടായ വ്യതിയാനങ്ങളും കമ്പനിക്ക് തിരിച്ചടിയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.