ആദിത്യ ഘോഷ് ഇൻഡിഗോ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞു
text_fieldsമുംബൈ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോയുടെ പ്രസിഡൻറ് സ്ഥാനം ആദിത്യ ഘോഷ് ഒഴിഞ്ഞു. 2018 ജൂലൈ 31ന് മുമ്പ് കമ്പനി വിടുമെന്നും ആദിത്യ ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രൊമോട്ടർമാരിലൊരാളായ രാഹുൽ ഭാട്ടിയയെ ഇടക്കാല സി.ഇ.ഒയാക്കാൻ ഇൻഡിഗോ തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ആദിത്യ ഘോഷ് കമ്പനി വിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ഇൻഡിഗോയുടെ എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അനുമതി നിഷേധിച്ചത് കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഇതിനൊപ്പം ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച വിവാദങ്ങളും തിരിച്ചടിയായി.
ഭാട്ടിയ രാജിവെച്ചതോടെ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് ഗ്രിഗറി ടെയ്ലറിനെ നിയമിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. സ്പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികളിൽ നിന്ന് കടുത്ത മൽസരം നേരിടുേമ്പാഴും 39.5 ശതമാനം വിപണി വിഹിതം നില നിർത്താൻ ഇൻഡിഗോക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.