ഖത്തർ എയർവേയ്സുമായി സഹകരിക്കുന്നു; ഇൻഡിഗോയുടെ ഓഹരി വില ഉയർന്നു
text_fieldsമുംബൈ: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോയും ഖത്തർ എയർവേയ്സും തമ്മിൽ സഹകരിക്കുന്നു. നവംബർ ഏഴിന് പുതിയ പദ്ധതി അവതരിപ്പിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അന്താരാഷ്ട്ര റൂട്ടുകളിൽ സഹകരണം വർധിപ ്പിക്കാൻ ഒരുങ്ങുന്നതായി ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ദത്തയും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബക്കറും വ്യക്തമാക്കി.
ഇരു കമ്പനികളും സഹകരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇൻഡിഗോയുടെ ഓഹരി വില ഉയർന്നു. 4.64 ശതമാനം നേട്ടത്തോടെ ഇൻഡിഗോയുടെ ഓഹരി വില 1502.70 രൂപയിലെത്തി.
ഇൻഡിഗോയിൽ ഞങ്ങൾക്ക് താൽപര്യമുണ്ട്. എന്നാൽ, കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ ഖത്തർ എയർവേയ്സ് വാങ്ങില്ലെന്നും മറ്റ് തരത്തിലുള്ള സഹകരണമാവും ഇരു കമ്പനികളും ചേർന്ന് നടത്തുകയെന്ന് ഖത്തർ എയർവേയ്സ് സി.ഇ.ഒ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര സർവീസുകളിൽ 50 ശതമാനം വിഹിതത്തോടെ ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.