ഓരോ ആഴ്ചയിലും പുതിയ വിമാനം; വൻ വികസനത്തിനൊരുങ്ങി ഇൻഡിഗോ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബജറ്റ് എയർലൈൻ സർവീസായ ഇൻഡിഗോ വൻ വികസത്തിന് ഒരുങ്ങുന്നു. ഓരോ ആഴ്ചയിലും പുതിയ വിമാനം കൂട ്ടിച്ചേർത്ത് ഇന്ത്യയിലെ സാന്നിധ്യം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസുമായി ഇൻഡിഗോ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
എയർബസിൻെറ എ 321 നിയോ എൽ.ആർ, പുറത്തിറങ്ങാനിരിക്കുന്ന എ.321 എക്സ്.എൽ.ആർ തുടങ്ങിയ വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോ നീക്കം നടത്തുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ദത്ത തന്നെയാണ് വൻ വികസനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്. എയർബസുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
2005ലാണ് ഇൻഡിഗോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനികളിലൊന്നായി ഇൻഡിഗോ മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.