സുപ്രധാന വ്യവസായങ്ങളുടെ വളർച്ചയിൽ ഇടിവ്
text_fieldsമുംബൈ: സാമ്പത്തികമാന്ദ്യം പിടിമുറുക്കിയിരിക്കെ രാജ്യത്തെ സുപ്രധാന വ്യവസായങ്ങളുടെ വളർച്ചയിൽ ഇടിവ്. കൽക്കര ി (-8.6%), ക്രൂഡ് ഓയിൽ (-5.4%), പ്രകൃതിവാതകം (-3.9%), സിമൻറ് (-4.9%), വൈദ്യുതി (-2.9%) എന്നീ മേഖലകളിലാണ് ഉൽപാദനം ഇടിഞ്ഞത്.
2018 ആഗ സ്റ്റിൽ 4.7 ശതമാനം വളർച്ച രേഖപ്പെടുത്തിയ വ്യവസായങ്ങൾക്കാണ് ഒരു വർഷം പിന്നിടുേമ്പാൾ ഈ തിരിച്ചടി. റിഫൈനറി ഉൽപന്നങ്ങൾ (2.6%), വളം (2.9%), ഉരുക്ക് (5%) എന്നീ വ്യവസായങ്ങൾ മാത്രമാണ് ഈ കാലയളവിൽ താരതമ്യേന വളർച്ച രേഖപ്പെടുത്തിയത്. ജൂൺ പാദത്തിൽ സ്വകാര്യ ഉപഭോഗ സൂചിക 3.1 ശതമാനമാണ്. കഴിഞ്ഞ 18 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിൽ തുടരുകയും ചെയ്യുന്നു. നിർണായക വ്യവസായങ്ങൾക്കുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ഈയാഴ്ച അവസാനം നടക്കുന്ന റിസർവ് ബാങ്കിെൻറ പണനയ അവലോകനത്തിൽ പലിശനിരക്ക് വീണ്ടും കുറക്കുമെന്നാണ് കരുതുന്നത്.
വളർച്ച ത്വരിതപ്പെടുത്താൻ നിരക്ക് കുറക്കൽ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട കണക്കിൽ 2019-20 വർഷം ഇന്ത്യയുടെ വളർച്ച ഏഴു ശതമാനത്തിൽനിന്ന് 6.5 ശതമാനത്തിലേക്ക് കുറക്കുകയാണ് ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് (എ.ഡി.ബി) ചെയ്തത്. ഉൽപാദന-സേവന മേഖലകളിലും നിക്ഷേപരംഗത്തുമുണ്ടായ മാന്ദ്യമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.