കോർപറേറ്റുകൾക്ക് സഹായവുമായി കേന്ദ്രസർക്കാർ; നികുതി കുറച്ചേക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ കോർപറേറ്റുകൾക്ക് സഹായവുമായി വീണ്ടും എൻ.ഡി.എ സർക്കാർ. കോർപ്പറേറ്റ് ടാക്സ് കുറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലാവും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. 18 ശതമാനം മുതൽ 25 ശതമാനമായി കോർപറേറ്റ് നികുതി കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 30 ശതമാനമാണ് കോർപ്പറേറ്റ് നികുതി.
കേന്ദ്രബജറ്റിന് മുമ്പ് ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിൽ നികുതി 25 ശതമാനമായി കുറക്കാൻ ധാരണയായതായി ഫിക്കി പ്രസിഡൻറ് പങ്കജ് പേട്ടൽ പറഞ്ഞു.
കോർപറേറ്റ് നികുതി കുറക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ മറ്റ് പല സമ്പദ്വ്യവസ്ഥകളും നികുതി കുറക്കുന്നുണ്ട്. കുടുതൽ ആവശ്യകതയും നിക്ഷേപവും ഉണ്ടാക്കുന്നതിന് നികുതി കുറക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സി.െഎ.െഎ പ്രസിഡൻറ് ശോഭന കമിനേനിയുടെ നിലപാട്. നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.