പണപ്പെരുപ്പം നിയന്ത്രണത്തിലെന്ന് നിർമലാ സീതാരാമൻ
text_fieldsകൊൽക്കത്ത: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2014ന് ശേഷം പണപ്പെരുപ് പം ഉയർന്നിട്ടില്ല. പണപ്പെരുപ്പത്തിൻെറ കാര്യത്തിൽ ആർക്കും സർക്കാറിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പത്തിൽ ജൂലൈയിൽ ചെറിയ കുറവുണ്ടായിരുന്നു. റിസർവ് ബാങ്കിൻെറ ഇടക്കാല ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയാണ് തുടർച്ചയായ 12ാം മാസത്തിലും പണപ്പെരുപ്പം. ഇതോടെ ഒക്ടോബർ മാസത്തിലും റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയേറി.
ജൂലൈയിൽ 3.15 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ജൂണിൽ പണപ്പെരുപ്പ് നിരക്ക് 3.18 ശതമാനമായിരുന്നു. 2013 നവംബറിൽ 12.17 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുകളുടെ വിലയും എണ്ണവിലയും കുറഞ്ഞതോടെയാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. ഇതിനൊപ്പം ഉപഭോഗം കുറഞ്ഞതും നിരക്കിനെ സ്വാധീനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.