Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറീടെയിൽ പണപ്പെരുപ്പ​...

റീടെയിൽ പണപ്പെരുപ്പ​ നിരക്കിൽ കുറവ്

text_fields
bookmark_border
റീടെയിൽ പണപ്പെരുപ്പ​ നിരക്കിൽ കുറവ്
cancel

മുംബൈ: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്കിൽ കുറവ്​. പത്തു മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.69 ശതമാനമാണ്​ ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​. കഴിഞ്ഞ മാസം 4.17 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്​. കഴിഞ്ഞ വർഷം ഇതേ മാസം 3.28 ശതമാനമായിരുന്നു നിരക്ക്​.

ഭക്ഷ്യവസ്​തുക്കളുടെ വില കുറഞ്ഞതാണ്​ പണപ്പെരുപ്പ നിരക്ക്​ കുറയുന്നതിന്​ കാരണമായത്​. ഭക്ഷ്യവസ്​തുക്കളുടെ വിലനിലവാരം അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്​ 0.29 ശതമാനമാണ്​. കഴിഞ്ഞ മാസം ഇത്​ 1.37 ശതമാനമായിരുന്നു.

റോയി​േട്ടഴ്​സി​​െൻറ സാമ്പത്തിക വിദഗ്​ധരുടെ റിപ്പോർട്ട്​ പ്രകാരം പണപ്പെരുപ്പ നിരക്ക്​ ആർ.ബി.​െഎ പ്രതീക്ഷിച്ചതിലും ​താഴേക്ക്​ വരുമെന്ന്​ പ്രവചനമുണ്ടായിരുന്നു. പണപ്പെരുപ്പ നിരക്ക്​ കുറഞ്ഞതോടെ വായ്​പ പലിശനിരക്കിൽ ആർ.ബി.​െഎ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyretail inflationmalayalam news
News Summary - Inflation cools to 10-month low of 3.69% in August-
Next Story