സലിൽ.എസ്.പരേഖ് ഇൻഫോസിസ് സി.ഇ.ഒ
text_fieldsബംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ&മാനേജിങ് ഡയറക്ടറായി സലിൽ.എസ്.പരേഖിനെ നിയമിച്ചു . 2018 ജനുവരി രണ്ടിന് അദ്ദേഹം പുതിയ സി.ഇ.ഒയായി ചുമതലയേൽക്കും. രണ്ട് മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് സലിലിനെ സി.ഇ.ഒയായി ഇൻഫോസിസ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഫ്രഞ്ച് െഎ.ടി സർവീസ് കമ്പനിയായ കാപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗമാണ് പരേഖ്. കോർനെൽ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എൻജിനിയറിങ്ങിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബോംബൈ െഎ.െഎ.ടിയിൽ നിന്ന് എയ്റോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും നേടിയിട്ടുണ്ട്.
പരേഖിനെ സി.ഇ.ഒയായി നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിെൻറ പ്രവർത്തി പരിചയം കമ്പനിക്ക് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയർമാൻ നന്ദൻ നിലേകേനി പ്രതികരിച്ചു. വിശാൽ സിക്കക്ക് പകരം യു.ബി പ്രവീൺ റാവുവിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരുന്നു. അദ്ദേഹത്തിെൻറ കാലാവധി 2018 ജനുവരി രണ്ടിന് അവസാനിക്കാനിരിക്കെയാണ് പുതിയ സി.ഇ.ഒയെ കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.