മുമ്പ് രോഗമുണ്ട് എന്ന അനുമാനത്തിൽ ഇൻഷുറൻസ് തുക നിഷേധിക്കരുത്
text_fieldsന്യൂഡൽഹി: ഒരാൾക്ക് നേരത്തേ രോഗം ഉണ്ടായിരുന്നു എന്ന അനുമാനം കൊണ്ടുമാത്രം ഇൻഷുറൻ സ് തുക നിഷേധിക്കാനാവില്ലെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധി. നേരത്ത െ രോഗം ഉണ്ടായിരുന്ന ആളാണെങ്കിൽ പോലും അയാൾ ഇത് അറിയുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ലെങ്കിൽ ഇൻഷുറൻസ് തുക നിഷേധിക്കാൻ പാടില്ലെന്നും കമീഷൻ വിധിച്ചു. മുമ്പ് രോഗമുണ്ടായിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇൻഷുറൻസ് കമ്പനിക്കാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
പ്രമേഹം മൂർഛിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജില്ലാ ഉപഭോക്തൃ ഫോറം വഴി 1,12,500 രൂപ അനുവദിച്ചതിനെതിരെ റിലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി സമർപ്പിച്ച അപ്പീൽ തള്ളിയാണ്, ദേശീയ കമീഷെൻറ തീരുമാനം.
ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ടതിനെതിരെ സ്ത്രീയുടെ ഭർത്താവ് സമർപ്പിച്ച ഹരജിയിൽ, ഇൻഷുറൻസ് തുകയും ഒപ്പം നിയമനടപടിക്കായി വേണ്ടി വന്ന ചെലവിനത്തിൽ 3000 രൂപയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ മാനസിക പ്രയാസം കണക്കിലെടുത്ത് 5000 രൂപയും കൂടി അനുവദിച്ചിരുന്നു. സംസ്ഥാന കമീഷനും ഉത്തരവ് ശരിവെച്ചതോടെയാണ് കമ്പനി ദേശീയ കമീഷനിൽ അപ്പീൽ നൽകിയത്.
2010 ജൂലൈയിൽ റിലയൻസ് െലെഫ് ഇൻഷുറൻസ് കമ്പനിയുടെ പോളിസി പ്ലാനിൽ ചേർന്ന മഹാരാഷ്ട്രക്കാരിയായ രേഖ ഹാൽദർ 2011 ജൂലൈയിൽ മരണമടയുകയായിരുന്നു.
എന്നാൽ, രോഗമടക്കമുള്ള വ്യക്തിഗത വിവരങ്ങൾ സമർപ്പിച്ചില്ല എന്നു പറഞ്ഞാണ് കമ്പനി ഇവരുടെ ക്ലെയിം നിരസിച്ചത്. കമ്പനിക്ക് ഇനി അപ്പീലുമായി സുപ്രീം കോടതിയെ മാത്രമേ സമീപിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.