വരുന്നു, ഇൻഷുറൻസ് ലയനം
text_fieldsന്യൂഡൽഹി: നാലു പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് വൻകിട ഇൻഷുറൻ സ് കമ്പനിയാക്കാനുള്ള നീക്കം സർക്കാർ ഉൗർജിതമാക്കി. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, നാ ഷനൽ ഇൻഷുറൻസ്, ഒാറിയൻറൽ ഇൻഷുറൻസ് കമ്പനികൾ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ല യിപ്പിക്കുന്നതിന് മുന്നൊരുക്കം തുടങ്ങി.
മൂന്നു കമ്പനികളിലെ 59,000 വരുന്ന ജീവനക്കാ ർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ് നീക്കം. 20-30 ശതമാനം ജീവനക്കാരെ കുറക്കേണ്ടി വരുമ െന്നാണ് കണക്ക്. സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്) പോലുള്ള മാർഗങ്ങൾ വേണ്ടിവരും.
ലയന സാധ്യതകൾ ധനകാര്യ സേവന വിഭാഗവും ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെൻറ് വകുപ്പുമായി ചർച്ചചെയ്തു വരുകയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ ബജറ്റിൽ ജനറൽ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. മോദിസർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനെ തുടർന്നാണ് നീക്കം സജീവമായത്.
ഒറ്റ ജനറൽ ഇൻഷുറൻസ് കമ്പനിയാകുേമ്പാൾ അന്താരാഷ്്ട്ര തലത്തിൽ മത്സരക്ഷമത വർധിക്കുമെന്നും മൂലധന ശേഷി ഉയരുമെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള മൂലധന നിക്ഷേപ ബാധ്യത ഒഴിവാകുമെന്ന മെച്ചവുമുണ്ട്. ഒാഹരി വിപണിയിൽ ഇറങ്ങുകയും ചെയ്യാം. നാലു പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ന്യൂ ഇന്ത്യ അഷ്വറൻസ് മാത്രമാണ് ഇപ്പോൾ ഒാഹരി വിപണിയിലുള്ളത്.
ഇൻഷുറൻസ് കമ്പനികൾക്ക് ലയനം പുതിയ കാര്യമല്ലെന്ന് സർക്കാർ വാദിക്കുന്നു. ചെറുതും വലുതുമായ 243 കമ്പനികൾ ചേർത്തുണ്ടാക്കിയതാണ് എൽ.െഎ.സി. 1972ൽ ദേശസാത്കരണം നടന്നെങ്കിലും നിരവധി ഇൻഷുറൻസ് കമ്പനികൾ ലയിച്ചാണ് നാലു ജനറൽ ഇൻഷുറൻസ് കമ്പനികളായത്. എന്നാൽ, തൊഴിൽ നഷ്ടമാണ് ജീവനക്കാർക്കു മുമ്പിലെ പ്രശ്നം. മൂന്നു കമ്പനികൾക്കുമായി 8200ഒാളം ഒാഫിസുകളാണ് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.