ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർക്ക് നഷ്ടമായത് 10 ലക്ഷം കോടി
text_fieldsമുംബൈ: ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ നിക്ഷേപകർക്കുണ്ടായത് വൻ നഷ്ടം. ബോംബെ സൂചിക സെൻസെക്സിൽ 5.96 ശതമാനത്തിൻെറ ഇ ടിവാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. നിഫ്റ്റി 50യിൽ 6.21 ശതമാനത്തിൻെറ ഇടിവും ഫെബ്രുവരിയിലുണ്ടായി. 2018 സെപ്തം ബറിന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണിയിൽ ഇത്രയും വലിയ നഷ്ടമുണ്ടാകുന്നത്. വിപണിയിലെ ഇടിവ് മൂലം നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
സെൻസെക്സിലെ 500 ഇൻഡക്സിൽ ഉൾപ്പെടുന്ന കമ്പനികളിൽ 400 എണ്ണവും നെഗറ്റീവ് റിട്ടേണാണ് നിക്ഷേപകർക്ക് നൽകിയത്. പല വൻകിട കമ്പനികൾക്കും വലിയ നഷ്ടം നേരിടുകയും ചെയ്തു. അതേസമയം, സെൻസെക്സ് 500 ഇൻഡക്സിലെ 25 കമ്പനികൾ 10 മുതൽ 60 ശതമാനത്തിൻെറ നേട്ടം രേഖപ്പെടുത്തി.
ആശങ്കയോടെയായിരുന്നു ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. സാമ്പത്തിക തകർച്ച, കമ്പനികളുടെ മൂന്നാംപാദ ലാഭഫലം, കേന്ദ്രബജറ്റ്, റിസർവ് ബാങ്ക് വായ്പനയം തുടങ്ങിയവയെല്ലാം വിപണിെയ സ്വാധീനിക്കാൻ പ്രാപ്തമായിരുന്നു. എന്നാൽ, ഇതിനുമപ്പുറം കോവിഡ്-19യാണ് ഓഹരി വിപണിയിൽ ഫെബ്രുവരിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. മുെമ്പങ്ങുമില്ലാത്ത വിധം തകർച്ചയാണ് ഇതുമൂലം വിപണിയിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.