ചാർേട്ടർഡ് വിമാനങ്ങൾ, 5100 പേർക്ക് അന്നദാനം; അംബാനിയുടെ മകളുടെ വിവാഹാഘോഷം
text_fields
ന്യൂഡൽഹി: ഡിസംബർ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതിമാരുടെ മകൾ ഇഷയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ ം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായി. 5100 പേർക്ക് അന്നദാനം നൽകികൊണ്ടാണ് ഇഷ അംബാനി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
ഡിസംബർ ഏഴ് മുതൽ 10 വരെ രാജസ്ഥാനിലെ ഉദയ്പൂരിലുള്ള 5100 പേർക്കാവും അംബാനിയും കുടുംബവും മൂന്ന് നേരം അന്നദാനം നൽകുക. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കാണിത്. ഇഷയുടെ ഭാവി വരൻ ആനന്ദ് പിരാമലും അന്നദാനം നടത്തുന്ന പരിപാടിയിൽ പെങ്കടുത്തിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഇഷയുടെ വിവാഹം നടക്കുന്നത്. മൂന്ന് ദിവസം നീളുന്നതാണ് വിവാഹാഘോഷം. ചടങ്ങിലേക്ക് അതിഥികൾക്ക് എത്താനായി 100 ചാർേട്ടഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരിക്കുന്നു. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഗീത നിശക്ക് കോഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസായിരിക്കും.
ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പെങ്കടുക്കും. യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറനും ഭാര്യ ഹിലരിയും ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.