പൊതുമേഖല ബാങ്കുകൾ വിശ്വാസത്തകർച്ചയിൽ
text_fieldsന്യൂഡൽഹി: ഒന്നിനുപിറകെ ഒന്നായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന രണ്ട് വായ്പ തട്ടിപ്പ് സംഭവങ്ങളോടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുെമ്പാരിക്കലും നേരിടാത്ത വിശ്വാസത്തകർച്ചയിൽ. കിട്ടാക്കടം പെരുകി മൂലധനാടിത്തറ ദുർബലമായിനിൽക്കുന്ന പൊതുമേഖല ബാങ്കുകളിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിക്ഷേപം എത്തിക്കാൻ സർക്കാർ 2.11 ലക്ഷം കോടി രൂപയുടെ വൻകിട പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വായ്പ തട്ടിപ്പുവിവരങ്ങൾ. പൊതുമേഖല ബാങ്കുകളുടെ സ്വഭാവം തകർക്കുന്ന മൂലധന സമാഹരണ പദ്ധതിയും ഇതോടെ അവതാളത്തിലായി. അമേരിക്ക അടക്കം പല വികസിത രാജ്യങ്ങളിലെയും ബാങ്കുകൾ വിശ്വാസപ്രതിസന്ധി നേരിട്ടപ്പോൾ, ദേശസാൽകരണത്തിെൻറ കെട്ടുറപ്പിൽ പിടിച്ചുനിന്ന പൊതുമേഖല ബാങ്കുകളിൽ നിന്നാണ് വായ്പ തട്ടിപ്പിെൻറയും കിട്ടാക്കടത്തിെൻറയും മേൽനോട്ട പിഴവിെൻറയും നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
മോദി സർക്കാർ അധികാരത്തിൽവന്ന ശേഷമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ വിശ്വാസ്യത ഇത്രകണ്ട് തകർന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സഹകരണ ബാങ്കുകൾ മുതൽ വൻകിട പൊതുമേഖല ബാങ്കുകൾവരെ കടുത്ത പ്രതിസന്ധിനേരിട്ട നോട്ട് അസാധുവാക്കൽ തീരുമാനത്തോടെയാണ് ബാങ്കുകളുടെ സ്വഭാവത്തിനും വിശ്വാസ്യതക്കും ഗുരുതരമായ മാറ്റങ്ങൾ സംഭവിച്ചത്. വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ട റിസർവ് ബാങ്കിെൻറ സ്വയംഭരണ സ്വാതന്ത്ര്യം ദുർബലമായി രാഷ്ട്രീയ താൽപര്യങ്ങൾ മേൽക്കൈ നേടി.
നോട്ട് അസാധുവാക്കൽ തീരുമാനത്തിനുപിന്നാലെ വജ്രരാജാവ് നീരവ് മോദി വലിയതോതിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നതിെൻറ വിവരങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ സർക്കാർ സ്വാധീനമുള്ളവർക്ക് ബാങ്കുകൾ മറയാക്കി കള്ളപ്പണം വെളുപ്പിക്കാൻ അവസരമൊരുങ്ങി. നോട്ട് അസാധുവാക്കൽ നടപ്പാക്കി ഇത്രത്തോളം കഴിഞ്ഞിട്ടും പഴയ നോട്ടുകൾ എണ്ണിത്തീരാത്തത് അടക്കം, ഒത്തുകളിയെക്കുറിച്ച സംശയങ്ങൾ ഇപ്പോൾ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്.
ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, നോട്ട് അസാധുവാക്കലിനും അനുബന്ധ ബാങ്കുകളുടെ ലയനത്തിനും ശേഷം ഉപഭോക്തൃ സൗഹൃദമല്ലാതായി മാറിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ സർക്കാർ നടത്തുന്ന ചങ്ങാത്ത മുതലാളിത്തത്തിെൻറ ഇരകളായി മാറുകയാണ്. വിഭവശേഷി കോർപറേറ്റുകൾക്ക് ഇൗടും വായ്പയും നൽകി കിട്ടാക്കടമാക്കി മാറ്റുന്നതിെൻറ ചിത്രമാണ് പുറത്തുവരുന്നത്. കാർഷിക വായ്പ ഇരട്ടിയാക്കുമെന്നും മറ്റുമുള്ള കടലാസ് പ്രഖ്യാപനങ്ങൾ മേെമ്പാടി. മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടപ്പോൾ ഏറ്റവും കൂടുതൽ തുക കിട്ടാക്കടമായി മാറിയ സ്ഥാപനം എസ്.ബി.െഎയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ് വിശ്വാസത്തകർച്ചയിലേക്ക് ഇപ്പോൾ എടുത്തെറിയപ്പെട്ടത്. 11,400 കോടി രൂപയുടെ വായ്പത്തട്ടിപ്പ് ഒാഹരി മൂല്യവും പ്രവർത്തനശേഷിയും തകർത്തു. റേറ്റിങ് ഏജൻസികൾ പി.എൻ.ബിയുടെ റേറ്റിങ് താഴ്ത്തി. പ്രവർത്തന മൂലധനത്തിന് പുതിയ വഴികൾ കണ്ടെത്തേണ്ട ദുഃസ്ഥിതിയിലാണ് ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.