െഎടി മേഖലയിൽ വരുന്നത് പ്രതിസന്ധിയുടെ കാലം
text_fieldsമുംബൈ: പുതുവർഷത്തിലും ഇന്ത്യയിലെ െഎടി മേഖലയിൽ പ്രതിസന്ധികൾ വിെട്ടാഴിയില്ലെന്ന് സൂചന. 2016ൽ 143 ബില്യൺ ഡോളറിെൻറ വ്യവസായമാണ് ഇന്ത്യയിലെ െഎടി മേഖലയിൽ നടന്നത്. 2016ൽ പല പ്രതിസന്ധികളും മേഖലയിൽ ഉണ്ടായിരുന്നു.
ബ്രക്സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യൻ െഎടി മേഖലയിലെ പുതുവർഷത്തിലും വിടാതെ പിന്തുടരുമെന്നുറപ്പാണ്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള കമ്പനികൾക്ക് ബ്രക്സിറ്റ് മൂലം യൂറോപ്പിലെ പല പ്രോജക്ടുകൾക്കും മാറ്റം വരുത്തി. ഇൻഫോസിന് റോയൽ ബാങ്ക് ഒാഫ് സ്കോട്ട്ലെൻറുമായി കരാറുണ്ടായിരുന്നു. ബ്രക്സിറ്റ് പശ്ചാത്തലത്തിൽ ഇവിടെയുള്ള പ്രോജക്ടിൽ ജോലി ചെയ്തിരുന്ന 3000ത്തോളം പേരെ ജീവനക്കാരെ കമ്പനിക്ക് പിൻവലിക്കേണ്ടി വന്നു.
അമേരിക്കയിൽ ട്രംപിെൻറ വിജയവും മേഖലയെ പ്രതികൂലമായി ബാധിക്കും. എച്ച്-1 ബി വിസയുടെ കാര്യത്തിൽ നിലപാട് കർശനമാക്കുമെന്ന സൂചനകൾ ട്രംപ് നൽകി കഴിഞ്ഞു. ജനുവരി 20 അധികാരമേറ്റെടുത്ത ഉടൻ ഇതിനുള്ള നിയമ നിർമാണം അദ്ദേഹം നടത്തുമെന്നാണ് സൂചന. അതു നടപ്പിലായാൽ ഇന്ത്യക്കാർക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകും. െഎടി മേഖലയിലെ തൊഴിലുകൾ ഒൗട്ട്സോഴ്സ് ചെയ്യുന്നതിന് എതിരെയും ട്രംപ് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പാണ് ഇത്തരം ഘടകങ്ങളെല്ലാം െഎടി മേഖലക്ക് തിരിച്ചടിയുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.