കോഫി ഡേയുടെ ഓഹരി വാങ്ങാൻ ഐ.ടി.സി
text_fieldsമുംബൈ: ഏഷ്യയിലെ പ്രമുഖ സിഗരറ്റ് നിർമാതാക്കളായ ഐ.ടി.സി കോഫി ഡേയിൽ ഓഹരി വാങ്ങാനൊരുങ്ങുന്നു. ഉൽപന്ന വൈവിധ്യത ്തിനായാണ് കോഫി ഡേയുടെ ഓഹരി ഐ.ടി.സി വാങ്ങുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ലെങ ്കിലും ചർച്ചകൾ നടക്കുന്നതായാണ് വിവരം.
കോഫി ഡേയിലെ ഓഹരി ഏറ്റെടുക്കാൻ കോക്കകോളയുമായി ഐ.ടി.സി ചർച്ച ആരംഭിച്ചിട്ടുണ്ട്. കോക്കകോളയും ഐ.ടി.സിയും ചേർന്ന് കോഫിഡേയിലെ ഓഹരി വാങ്ങാനാണ് നീക്കം. കോക്കകോള നേരത്തെ തന്നെ ഇടപാടിനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു.
പുകയില ഉൽപന്നങ്ങൾക്കുള്ള നികുതി കേന്ദ്രസർക്കാർ വർധിപ്പിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ മറ്റ് മേഖലകളിലേക്കും സാന്നിധ്യം വർധിപ്പിക്കുകയാണ് ഐ.ടി.സിയുടെ ലക്ഷ്യം. വി.ജി സിദ്ധാർഥയുടെ ആത്മഹത്യയെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് കോഫി ഡേ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.