ജാക്ക് മാ, കോടീശ്വരനായ കമ്യൂണിസ്റ്റുകാരൻ
text_fieldsബീജിങ്: കമ്യൂണിസ്റ്റുകാരിൽ പൊതുവെ കോടീശ്വരൻമാർ കുറവാണെന്നാണ് പറയാറ്. ഇതിനൊരു അപവാദമായിരിക്കുകയാണ് ചൈനീസ് വ്യവസായി ജാക്ക് മാ. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ അലിബാബയുടെ സ്ഥാപകൻ ജാക്ക് മായ്ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. ചൈന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിെൻറ 40ാം വാർഷികത്തിലാണ് ജാക്ക് മായ്ക്ക് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയിരിക്കുന്നത്.
ചൈനയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനമാണ് അലിബാബയുടെ സ്ഥാപകൻ ജാക്ക് മായ്ക്ക് ഉള്ളത്. ഏകദേശം 2.52 ലക്ഷം കോടിയാണ് മായുടെ ആകെ ആസ്തി. ജാക്ക് മായ്ക്കൊപ്പം ചൈനീസ് സേർച്ച് എൻജിനായ ബെയ്ദു മേധാവി റോബിൻ ലി, ടെൻസൻറ് ഹോൾഡിങ് മേധാവി പൊനി മാ എന്നിവർക്കും അംഗത്വം നൽകിയിട്ടുണ്ട്.
1978ലാണ് ചൈന സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കുന്നത്. ഡെങ് ഷിേയാപിങ്ങിെൻറ നേതൃത്വത്തിലായിരുന്നു പരിഷ്കാരം. സ്വകാര്യമൂലധനം സമ്പദ്വ്യവസ്ഥയിൽ അനുവദിച്ച് വിപ്ലവകരമായ മാറ്റത്തിനാണ് കമ്യൂണിസ്റ്റ് പാർട്ടി അന്ന് തുടക്കമിട്ടത്. പരിഷ്കാരത്തിെൻറ 40ാം വർഷത്തിലെത്തുേമ്പാൾ വ്യവസായികൾക്ക് അംഗത്വം നൽകി കൂടുതൽ ഉദാര സമീപനം സ്വീകരിക്കുകയാണ് പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.