ജെയ്റ്റ്ലിക്കറിയുമോ താരാചന്ദിെൻറ സങ്കടം...?
text_fieldsജയ്പുരിലെ ഹവാ മഹലിൽ കട നടത്തുന്ന നാൽപ്പത്തിയഞ്ചുകാരനായ താര ചന്ദ് കുടുംബത്തിെൻറ പാരമ്പര്യ ജോലിയായ കത്രിക നന്നാക്കുന്ന പണി വേണ്ടെന്നു െവച്ചായിരുന്നു കരകൗശല വസ്തുകൾ വിൽപ്പനക്കാരനായത്. പാരമ്പര്യ തൊഴിലിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തെക്കാൾ മെച്ചപ്പെെട്ടാരു ജീവിതം കട തുടങ്ങുേമ്പാൾ താരാചന്ദ് സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയാലോ എന്ന ചിന്ത താരാചന്ദിനെ പിടികൂടിയിട്ട് നാളുകളായി.
ദീപാവലി വിളക്കുകൾ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ മുതൽ തുറന്നുവെച്ച കടയിൽനിന്ന് വൈകുന്നേരം വരെയായിട്ടും എന്തെങ്കിലും വാങ്ങാൻ ആരും വന്നിട്ടില്ല.നോട്ട് നിരോധനവും പിന്നീട് ജി.എസ്.ടിയും വന്നതിനു ശേഷം മിടക്കവാറും ദിവസങ്ങളിൽ ഇതുതന്നെയാണ് അവസ്ഥയെന്ന് താരാചന്ദ് പറയുന്നു.
ഇപ്പോഴത്തെ അവസ്ഥ വിവരിക്കേണ്ടതില്ല. ദീപാവലി ആയിട്ടു പോലും കച്ചവടം വളരെ മോശമാണ്. നിത്യോപയോഗത്തിന് അത്യാവശ്യമായ സാധനങ്ങൾ വാങ്ങാൻ മാത്രമേ ജനങ്ങൾ ഇപ്പോൾ പണം ചെലവാക്കുന്നുള്ളു. പിന്നെയെങ്ങനെ കരകൗശല വസ്തുക്കൾ വിൽക്കുന്നിടത്തേക്ക് ആളുകൾ എത്തിേനാക്കും....? താരാചന്ദ് ചോദിക്കുന്നു. കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പോലുള്ള നയങ്ങളുടെ നിരവധി ഇരകളിൽ ഒരാളാണ് താരാചന്ദ്.
ദീപാവലി മുന്നിൽ കണ്ടായിരുന്നു തുണി കച്ചവടത്തിന് താൽക്കാലികമായി ഷട്ടറിട്ട് ഗോപാൽ കൃഷ്ണ ഗുപ്ത പടക്ക കച്ചവടം തുടങ്ങിയത്. വലിയ കച്ചവടം മുന്നിൽ കണ്ട് രണ്ട് പേരെ അധികമായും കടയിൽ ജോലിക്ക് നിർത്തിയിരുന്നു. എന്നാൽ, എല്ലാം പാഴായെന്ന് ഗോപാൽ ഇപ്പോൾ പറയുന്നു. നഷ്ടം സഹിച്ച് കച്ചവടം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോയെന്ന് അറിയില്ല. ദീപാവലിക്കുള്ള സാധങ്ങൾ വാങ്ങുന്നതിനായി മാർക്കറ്റിലെത്തുന്നവർ കൂടുതലൊന്നും വാങ്ങാതെ മടങ്ങുകയാണ്. ജി.എസ്.ടി അംഗീകരിക്കാൻ ഉപഭോക്താകൾ തയാറാവുന്നില്ല. പഴയ വിലയിൽ തന്നെ സാധങ്ങൾ ലഭിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും ഗോപാൽ കൃഷ്ണ പറഞ്ഞു.
ജി.എസ്.ടി സംവിധാനം മൂലം ഗുണമുണ്ടായത് ചാർേട്ടഡ് അക്കൗണ്ടിന് മാത്രമാണന്നൊണ് ചില കച്ചവടക്കാരുടെ അഭിപ്രായം. മുമ്പ് 2000 രൂപക്ക് ലഭ്യമായിരുന്ന ഇവരുടെ സേവനത്തിന് ഇന്ന് പ്രതിമാസം 6000 രൂപ നൽകണം.തെരുവിൽ സ്റ്റീൽ പാത്ര കച്ചവടം നടത്തുന്ന രാം കിഷോറിെൻറ അനുഭവവും മറ്റൊന്നല്ല. ദീപാവലിയായിട്ടും കച്ചവടത്തിൽ വലിയ പുരോഗതിയില്ലെന്ന് രാം കിഷോർ പറയുന്നു.
യുവാക്കൾക്ക് സ്വയംതൊഴിൽ ഒരുക്കാനാണ് ‘സ്കിൽ ഇന്ത്യ’ എന്ന പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. എന്നാൽ, ഇപ്പോൾ സർക്കാറിെൻറ നയങ്ങൾ മൂലം ദൈനംദിനം വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് അസംഘടിത മേഖലയിലുൾപ്പെടുന്ന തൊഴിലാളികൾ. 2016 നവംബറിലെ നോട്ട് നിരോധനമാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. പിന്നീട് ജൂലൈയിൽ ജി.എസ്.ടി കൂടി നിലവിൽ വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ആവശ്യമായ മുന്നൊരുക്കമില്ലാതെ പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതാണ് പ്രതിസന്ധിക്കുള്ള കാരണം. ഇതോടൊപ്പം സാധനങ്ങളുടെ വിലയിലുണ്ടായ വർധനവും കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കടപ്പാട്: ദ വയർ.കോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.