രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ ഇലക്ട്രൽ ബോണ്ടുകൾ
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭവാനകൾ സുതാര്യമാക്കാൻ ഇലക്ട്രൽ ബോണ്ടുമായി കേന്ദ്രസർക്കാർ. ഇലക്ട്രൽ ബോണ്ട് സമ്പ്രദായത്തിന് സർക്കാർ ചൊവ്വാഴ്ചയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ബോണ്ടിെൻറ പ്രത്യേകതകൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കി.
ഇതോടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകണമെന്ന് ആഗ്രഹിക്കുന്നവർ ആ തുകയുടെ ബോണ്ട് ബാങ്കിൽ നിന്ന് വാങ്ങിയാൽ മതി. 1000,10,000, ലക്ഷം, 10 ലക്ഷം അല്ലെങ്കിൽ ഒരു കോടി എന്നിവയുടെ ഗുണിതങ്ങളായിട്ടായിരിക്കും ഇലക്ട്രൽ ബോണ്ട് ലഭിക്കുക. തെരഞ്ഞെടുത്ത എസ്.ബി.െഎ ശാഖകളിൽ നിന്ന് ബോണ്ട് വാങ്ങാം. 15 ദിവസമാണ് ബോണ്ടുകളുടെ കാലാവധി. എത് പാർട്ടിക്ക് വേണ്ടിയാണ് ബോണ്ട് വാങ്ങുന്നതെന്ന് വ്യക്തമാക്കേണ്ട ആവശ്യമില്ല. എങ്കിലും ബോണ്ട് വാങ്ങുന്നയാളുടെ കെ.വൈ.സി വിവരങ്ങൾ നൽകണം.
ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ തുടങ്ങിയ മാസങ്ങളിൽ ആദ്യത്തെ പത്ത് ദിവസത്തേക്ക് ബോണ്ട് ലഭ്യമാകും. പൊതുതെരഞ്ഞെടുപ്പ് നടക്കുേമ്പാൾ 30 ദിവസവും ബോണ്ട് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.