കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ജെഫ് ബെസോസ്
text_fieldsന്യൂയോർക്ക്: കാമുകിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന പരാത ിയുമായി ആമസോൺ സ്ഥാപകൻ ജെഫ് ബസോസ്. അമേരിക്കൻ ടാബ്ലോയിഡായ നാഷണൽ എൻക്വയർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ബെ സോസിെൻറ പരാതി. ബെസോസും ഭാര്യ മെക്കൻസിയും കഴിഞ്ഞ മാസം വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.
ഇതിന് പിന്ന ാലെ ബെസോസിെൻറ വിവാഹേതര ബന്ധമാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിനയായതെന്ന് നാഷണൽ എൻക്വയറർ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലോഗ് പോസ്റ്റിലുടെയാണ് ടാബ്ലോയിഡിനെതിരെ ബെസോസിെൻറ ആരോപണം. ബെസോസും മുൻ കാമുകിയും ടി.വി ആങ്കറുമായ ലോറൻ സാഞ്ചസുമായുള്ള ചിത്രങ്ങൾ പുറത്ത് വിടുമെന്നാണ് നാഷണൽ എൻക്വയറിെൻറ ഭീഷണി.
സംഭവവുമായി ബന്ധപ്പെട്ട് ഇമെയിൽ തെളിവുകളും ബെസോസ് പുറത്ത് വിട്ടിട്ടുണ്ട്. നാഷണൽ എൻക്വയറിെൻറ ഉടമസ്ഥരായ അമേരിക്കൻ മീഡിയ ഇൻറർനാഷണൽ എന്ന കമ്പനിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ബന്ധമുണ്ടെന്നും ബെസോസ് ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.