ബസോസും ഭാര്യയും വേർപിരിയുന്നു; ആമസോണിെൻറ 136 ബില്യൺ ഡോളർ തുലാസിൽ
text_fieldsന്യൂയോർക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബസോസും ഭാര്യയും വിവാഹമോചിതരാവാൻ തീരുമാനിച്ചതോടെ ആമസോണിെൻറ 136 ബ ില്യൺ ഡോളറിെൻറ ആസ്തി തുലാസിൽ. ഇരുവർക്കുമായി ആമസോണിെൻറ മൊത്തം സ്വത്തുക്കൾ എങ്ങനെ വിഭജിക്കുമെന്ന താണ് പ്രധാനവെല്ലുവിളി. അതുപോലെ കമ്പനിയിലെ നിയന്ത്രണം ആർക്കാണെന്നതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വം തുടര ുകയാണ്.
1992ൽ വാൾസ്ട്രീറ്റിലെ ഫണ്ട് മാനേജറായി ബെസോസ് ജോലി നോക്കുേമ്പാഴാണ് ഭാര്യ മക്കെൻസിയെ കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും വിവാഹിതരായി. 1994ലാണ് ഇരുവരും ചേർന്ന് ആമസോണിന് തുടക്കം കുറിക്കുന്നത്. അതുകൊണ്ട് മക്കെൻസിക്കും ആമസോണിൽ തുല്യവകാശം ഉണ്ടാകും. ഇവർക്ക് നാല് മക്കളാണ് ഉള്ളത്. മൂന്ന് ആൺകുട്ടികളും ദത്തെടുത്തൊരു പെൺകുട്ടിയും. സ്വത്തുക്കൾ ഇവർക്ക് നൽകുമോയെന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചിതരാവുകയാണെന്ന കാര്യം അറിയിച്ചത്. എന്നാൽ, ആമസോണിലെ നിയന്ത്രണത്തെ കുറിച്ചോ സ്വത്തുക്കൾ വിഭജിക്കുന്നതിനെ കുറിച്ചോ ഇരുവരും സൂചനകളൊന്നും നൽകിയിരുന്നില്ല. ഇതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം. അതേസമയം, ഇരുവരുടെയും വിവാഹമോചന വാർത്ത ആമസോൺ നിക്ഷേപകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാർത്തകൾ പുറത്ത് വന്നതോടെ ആമസോണിെൻറ ഒാഹരി വിലയിൽ 0.5 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.