നഷ്ടകളിക്കില്ല; എയർ ഇന്ത്യ ലേലത്തിൽനിന്ന് ജെറ്റ് എയർവേസും പിന്മാറി
text_fieldsന്യൂഡൽഹി: കടത്തിൽ മുങ്ങിയ എയർ ഇന്ത്യയുടെ ലേലത്തിൽ പെങ്കടുക്കാനില്ലെന്ന് ജെറ്റ് എയർവേസ്. ഇൻഡിഗോക്കുപിന്നാലെ ജെറ്റ് എയർവേസും പിന്മാറിയതോടെ എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കലിന് വിപണിയിൽ പ്രമുഖർ ആരും ഇല്ലാതായി.
നഷ്ടത്തിലായ എയർ ഇന്ത്യയുടെ ഒാഹരി വിൽക്കാനുള്ള സർക്കാർ നീക്കം ധീരമാണെന്നും എന്നാൽ, വ്യവസ്ഥ പരിശോധിച്ചപ്പോൾ ലേലത്തിൽനിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജെറ്റ് എയർവേസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് അമിത് അഗർവാൾ പറഞ്ഞു. കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
ജെറ്റ് എയർവേസ്, എയർ ഫ്രാൻസ്-കെ.എൽ.എം, ഡെൽറ്റ എയർലൈൻസ് എന്നിവയടങ്ങിയ കൺസോർട്യം എയർ ഇന്ത്യ ലേലത്തിൽ പെങ്കടുക്കാൻ കഴിഞ്ഞമാസം താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ചക്കുമുമ്പ് ഇൻഡിഗോ പിന്മാറ്റം പ്രഖ്യാപിച്ചു. എയർ ഇന്ത്യയുടെ എല്ലാ പ്രവർത്തനവും ഏറ്റെടുക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. കഴിഞ്ഞവർഷം സർക്കാർ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം പ്രഖ്യാപിച്ചപ്പോൾ ആദ്യമായി രംഗത്തുവന്നത് ഇൻഡിഗോയായിരുന്നു. സർക്കാർ കണക്കനുസരിച്ച് എയർ ഇന്ത്യയുടെ നഷ്ടം 49,855 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.