അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചു; ദുരിതം പറഞ്ഞ് ജെറ്റ് എയർവേയസ് പൈലറ്റുമാർ
text_fieldsന്യൂഡൽഹി: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിലുണ്ടായതിന് സമാനമായ പ്രതിസന്ധിയാണ് ജെറ്റ്എയ ർവേയ്സ് അഭിമുഖീകരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് ജെറ്റ് എയർവേയ്സെത്തി. ശമ്പളം കിട്ടാതായതോടെ കടുത്ത സമ്മർദമാണ് എയർവേയ്സിലെ ജീവനക്കാർ അഭിമുഖീകരിക്കുന്നത്.
'കോക്പിറ്റിൽ വിമാനം പറത്താൻ ഇരിക്കുേമ്പാൾ സമ്മർദം മുഴുവൻ മറക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കാരണം ഞങ്ങൾക ്ക് കൃത്യമായി ജോലി ചെയ്തെ മതിയാകു. കഴിഞ്ഞ നാല് മാസമായി എനിക്ക് ശമ്പളം ലഭിച്ചിട്ട്. എങ്കിലും ജോലി തുടര ുകയാ'ണെന്ന് ജെറ്റ് എയർവേയ്സിലെ സീനിയർ പൈലറ്റ് വ്യക്തമാക്കുന്നു.
ഞങ്ങളും സാധാരണ മനുഷ്യരാണ്.എത്ര കാലമാണ് സമ്മർദം മറച്ച്വെക്കാൻ സാധിക്കുക. ശമ്പളം കിട്ടാത്തത് മൂലമുണ്ടാകുന്ന സമ്മർദം ഒഴിവാക്കാൻ കമ്പനി എത്രയും പെട്ടെന്ന് ഇടപ്പെടണമെന്ന് ജെറ്റ് എയർവേയ്സിലെ ക്യാപ്റ്റനായ കിരൺ അറോറ പറയുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ദൈനംദിന കുടുംബ ചെലവുകൾക്കായി ബുദ്ധിമുട്ടുകയാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിസന്ധി ഉണ്ടായതോടെ ജീവനക്കാരിൽ പലരുടെയും നിശചയിച്ച വിവാഹം മാറ്റിവെക്കേണ്ടി വന്നു. അമ്മയുടെ ആഭരണങ്ങൾ പണയം വെച്ചാണ് ജീവിക്കുന്നതെന്നാണ് ജെറ്റ് എയർവേയ്സിലെ ജൂനിയർ പൈലറ്റുമാരിലൊരാൾ മാനേജ്മെൻറിനെ അറിയിച്ചത്.
ഏപ്രിൽ ഒന്ന് മുതൽ അനിശ്ചതകാല സമരം തുടങ്ങുമെന്ന് ജെറ്റ് എയർവേയ്സിലെ ജീവനക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, സമരം തുടങ്ങിയാൽ സർവീസുകൾ മുടങ്ങുകയും അത് കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ കമ്പനി പൂട്ടിയാൽ ജെറ്റ് എയർവേയ്സിലെ മുഴുവൻ ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും. ഇത്തരത്തിൽ ജെറ്റ് എയർവേയ്സിലെ മുഴുവൻ ജീവനക്കാർക്കും മറ്റ് വിമാന കമ്പനികളിൽ തൊഴിൽ ലഭിക്കണമെന്നില്ല. അതുകൊണ്ട് സമരത്തിലേക്ക് നീങ്ങാതെ പ്രതിസന്ധിക്ക് സുസ്ഥിരമായൊരു പരിഹാരം കാണണമെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്.
പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് യാഥാർഥ്യം. ഇത്തിഹാദും എസ്.ബി.ഐയും ജെറ്റ് എയർവേയ്സിൽ നിക്ഷേപം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണയായിട്ടില്ല. വായ്പകൾ നൽകാൻ പൊതുമേഖല ബാങ്കുകളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനോട് ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.