ജെറ്റ് എയർവേയ്സിലെ പ്രതിസന്ധി: പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാർ
text_fieldsന്യൂഡൽഹി: ശമ്പള കുടിശ്ശിക വിതരണംചെയ്യാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയർവേസ് പൈലറ്റുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷനൽ ഏവിയേഷൻ ഗിൽഡാണ് (എൻ.എ.ജി) കത്തയച്ചത്. കമ്പനി തകര്‍ച്ചയുടെ വക്കിലാണെന്നും ഇത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും നാഷനല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി.
മുടങ്ങിയ ശമ്പളം മാർച്ച് 31നകം തന്നുതീർത്തില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പണിമുടക്കുമെന്ന് നേരത്തെ പൈലറ്റുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പളം മുടങ്ങുന്നത് തങ്ങളുടെ മാനികാവസ്ഥയെ ബാധിക്കുമെന്നും വിമാനങ്ങളുടെ സുരക്ഷ ഉറപ്പുനൽകാനാവില്ലെന്നും എൻജിനീയർമാരും നിലപാടെടുത്തിരുന്നു.
അതേസമയം, സ്ഥാപനത്തിൽ പൈലറ്റുമാർക്കും എൻജിനീയർമാർക്കും ഒഴികെ മറ്റു ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്നും കത്തിൽ സംഘടന ആരോപിക്കുന്നുണ്ട്. മൂന്നുമാസത്തെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. നിരവധിതവണ അപേക്ഷ നൽകിയെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറായിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.