ജെറ്റ് എയർവേയ്സ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചേക്കും
text_fieldsമുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച ്ചതായി സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വായ്പക്ക് ശ്രമച്ചിരുന്നെങ്കിലും എസ്.ബി.ഐയുടെ നേതൃത ്വത്തിലുള്ള വായ്പാദായകരിൽ നിന്ന് അടിയന്തര ഫണ്ട് അനുവദിച്ചു കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.
എയർലൈനിൻെറ ബോർഡ് ഡയറക്ടർമാർ ഇന്ന് യോഗം ചേർന്നിട്ടുണ്ട്. കമ്പനിയുടെ ഭാവി ചർച്ച െചയ്യാനാണ് ബോർഡ് ഡയറക്ടർമാർ യോഗം ചേർന്നത്. നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടും ബാങ്കുകൾ 1500 കോടി രൂപ വായ്പ അനുവദിച്ചിരുന്നില്ല. അടിയന്തരമായി ഫണ്ട് ലഭിച്ചില്ലെങ്കിൽ പൈലറ്റുമാരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായിരുന്നു ജെറ്റ് എയർലൈൻസ്. 123 വിമാനങ്ങളാണ് ജെറ്റ് എയർലൈൻസിനു വേണ്ടി സർവീസ് നടത്തിയിരുന്നത്. കമ്പനിയുടെ നഷ്ടം 8000 കോടി കവിഞ്ഞതോടെ 123 സർവീസുകൾ ഏഴെണ്ണമാക്കി ചുരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.