Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുടിശ്ശിക അടച്ചില്ല:...

കുടിശ്ശിക അടച്ചില്ല: ജെറ്റ്​​ എയർവേസ്​ വിമാനം ആംസ്​റ്റർഡാമിൽ പിടിച്ചുവെച്ചു

text_fields
bookmark_border
jet-airways
cancel

ആംസ്​റ്റർഡാം: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന്​ യൂറോപ്യൻ ചരക്ക് കയറ്റുമതി​ സ്ഥാപനം ജെറ്റ്​ എയർവേസ്​ വിമാന ം ആംസ്​റ്റർഡാമിൽ പിടിച്ചുവെച്ചു. ബോയിങ്​ 777-300 ഇ.ആർ ആണ്​ പിടിച്ചുവെച്ചത്​. ശമ്പളം മുടങ്ങിയതിനെ തുടർന്ന്​ എയർവേസ ിന്​ പൈലറ്റുമാർ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു. 25 വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ജെറ്റ്​ എയർവേസ്​ അഭിമുഖീകരിക്കുന്നത്​.

പൈ​ല​റ്റു​മാ​ർ​ക്ക്​ പു​റ​െ​മ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ​ക്കും മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. 1600 പൈ​ല​റ്റു​മാ​രാ​ണ് ജെ​റ്റ് എ​യ​ർ​വേ​സി​ലു​ള്ള​ത്. ഈ മാസം14ന​കം കു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​തും പൈ​ല​റ്റു​മാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​ട്ട​ത്തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ത്തു​ന്നി​ല്ല.

നിലവിൽ മുംബൈയിൽ നിന്നുള്ള സർവീസുകൾ വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്​. 32 വിമാനങ്ങൾ മാത്രമാണ്​ ജെറ്റ്​ എയർവേസിന്​ ഇപ്പോഴുള്ളതെന്നാണ്​ റിപ്പോർട്ട്​. പണമടക്കാത്തതിനെ തുടർന്ന്​ ആദ്യമായാണ്​ ഒരു വിമാനം പിടിച്ചുവെക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysmalayalam newsAmsterdammalayalam news onlineplane seized
News Summary - Jet Airways plane seized in Amsterdam over non-payment of dues -business news
Next Story