ഒമ്പത് ദിവസത്തിനിടെ ജെറ്റ് എയർവേയ്സിൻെറ ഓഹരിയിൽ 44 ശതമാനം വർധന
text_fieldsന്യൂഡൽഹി: സർവീസ് നിർത്തിയ വിമാന കമ്പനി ജെറ്റ് എയർവേയ്സിൻെറ ഓഹരി വിലയിൽ ഒമ്പത് ദിവസത്തിനിടെയുണ്ടായത് 44 ശതമാനം വർധന. വെള്ളിയാഴ്ച 24.40 രൂപക്കാണ് ജെറ്റ് എയർവേയ്സ് ഓഹരികൾ ക്ലോസ് ചെയ്തത്.
ഒക്ടോബർ 18ന് പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചിരുന്നു. കമ്പനി നിയമ ട്രിബ്യൂണലാണ് ജെറ്റ് എയർവേയ്സിലെ പാപ്പരത്ത നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഓഹരി ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോർട്ട്.
265 രൂപയുണ്ടായിരുന്ന ജെറ്റ് എയർവേയ്സ് ഓഹരി വില ഒക്ടോബർ 18ന് 15.45 രൂപയായി കുറഞ്ഞിരുന്നു. പിന്നീടുള്ള ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് ഓഹരി വില 24 രൂപയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.