പ്രതിസന്ധി തുടരുന്നു: ജെറ്റ് എയർവേസ് സർവീസുകൾ താൽക്കാലികമായി നിർത്തി
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് തളർന്ന ജെറ്റ് എയർവേസ് അവസാനവട്ട പ റക്കലും കഴിഞ്ഞ് താൽക്കാലികമായി ചിറകൊതുക്കി. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കുറച്ചുദിവസമായി 35നും 40തിനും ഇടക്കുള്ള പരിമിതമായ വിമാനങ്ങളുമായാണ് എയർേവസ് സർവിസ് നടത്തിയത്.
എയർവേസിനെ കരകയറ്റാനുള്ള അവസാന ശ്രമമെന്ന നിലയിൽ 400 കോടി രൂപയുടെ അടിയന്തര വായ്പക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സർവിസ് പൂർണമായി അവസാനിപ്പിച്ചത്. കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെ ഇതിനായി ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാൽ, കൂടുതൽ ഈടില്ലാതെ അത്രയും തുക നൽകാനാവില്ലെന്ന് അവർ കൈമലർത്തി. ഇതോടെ ജെറ്റിെൻറ ഓഹരികൾ കൂപ്പുകുത്തി. ചൊവ്വാഴ്ച എട്ടുശതമാനം തകർച്ചയിൽ 242 രൂപയിലാണ് േക്ലാസ് ചെയ്തത്. ബുധനാഴ്ച കേവലം ആറു സർവിസുകൾ മാത്രമാണ് നടത്തിയത്. ഉച്ചതിരിഞ്ഞ് ഇവയും നിലച്ചു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിവൈകാരികമായ ദിവസമാണിന്ന്. ഇനിയങ്ങോട്ട് ജീവനക്കാരുടെയും അഥിതികളുടെയും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത് -ഒരു ജെറ്റ് ഉദ്യോഗസ്ഥെൻറ വാക്കുകൾ ഇങ്ങനെയായിരുന്നു. കഴിഞ്ഞ ജനുവരിവരെ 124 വിമാന ശൃംഖലകളുമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന സർവിസ് ആയിരുന്നു ജെറ്റ് എയർവേസ്. ജനുവരി മുതൽ ജീവനക്കാരുടെ ശമ്പളവിതരണവും മുടങ്ങി.
തുടർന്ന് നിരവധി പൈലറ്റുമാരും എൻജിനീയർമാരും പണിമുടക്കിയതോടെ പല സർവിസുകളും ചുരുക്കാൻ കമ്പനി നിർബന്ധിതമായി. ഇന്ത്യയിലെ അതിജീവിച്ച ഏറ്റവും പഴക്കമുള്ള സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയർവേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.