ജെറ്റ് എയർവേസ് ഞായറാഴ്ച വരെ അന്താരാഷ്ട്ര സർവീസുകൾ നടത്തില്ല
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേസ് ഞായറാഴ്ച വരെയുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചു. സർവീസുകൾ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ ജെറ്റ് എയർവേസിന് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു. എയർവേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചു വരികയാണെന്നും അടിയന്തര നടപടികൾ ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരു വിമാനക്കമ്പനിക്ക് വിദേശ രാജ്യങ്ങളിലേക്ക് സർവിസുകൾ നടത്തണമെങ്കിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത് 20 ആഭ്യന്തര സർവിസുകൾ നടത്തേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 15ൽ താഴെ സർവീസുകളാണ് ജെറ്റ് എയർവേസ് നടത്തിയിരുന്നത്.
കൂടാതെ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് യൂറോപ്യൻ കയറ്റുമതി സ്ഥാപനം ജെറ്റ് എയർവേസിെൻറ ബോയിങ് 777-300 ഇ.ആർ വിമാനം ആംസ്റ്റർഡാമിൽ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. 25 വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയർവേസ് അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാട്ടത്തുക നൽകാൻ കഴിയാത്തതിനാൽ നിരവധി വിമാനങ്ങൾ ഇപ്പോൾ പറത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.