ഇക്കോണമി ക്ലാസിലെ പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്ക് പ്രത്യേക ലോഞ്ചില്ല- ജെറ്റ് എയർവേഴ്സ്
text_fieldsമുംബൈ: ഇക്കോണമി ക്ലാസുകളിലെ പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്ക് വിമാനത്താവളങ്ങളിൽ അനുവദിച്ചിരുന്ന പ്രത്യേക ലോഞ്ച് സൗകര്യം ജെറ്റ് എയർവേഴ്സ് താൽക്കാലികമായി നിർത്തി. ജെറ്റ് ഇന്ധന വില ഉയർന്നതും രൂപയുടെ മൂല്യം കുറയുകയും ചെയ്തതോടെ പ്രവർത്തനച്ചെലവു കൂടിയതാണ് നേരത്തേ അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ എടുത്തുകളയാൻ പ്രേരിപ്പിച്ചതെന്നാണ് ജെറ്റ് എയർവേഴ്സ് അധികൃതർ നൽകുന്ന വിശദീകരണം. ഡിസംബർ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരുെമന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
വിമാനത്താളവങ്ങളിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമാണ് വിമാനക്കമ്പനികൾ പ്രത്യേക ലോഞ്ച് സൗകര്യങ്ങൾ നൽകാറ്. എന്നാൽ, സ്ഥിരം യാത്രക്കാരായ ഇക്കോണമി ക്ലാസിലെ ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങൾക്കും ജെറ്റ് എയർവേഴ്സ് പ്രത്യേക ലോഞ്ച് സൗകര്യം അനുവദിച്ചിരുന്നു. ഇവിടെ ഇത്തരം വിഭാഗങ്ങൾക്ക് വിശ്രമിക്കാനും മറ്റും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
അതേസമയം, ബിസിനസ് ക്ലാസുകളിലെ യാത്രക്കാർക്ക് നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് ജെറ്റ് അധികൃതർ അറിയിച്ചു. കമ്പനി പണം നൽകാത്തതിനാൽ മുംബൈ വിമാനത്താവളത്തിലെ ജെറ്റ് എയർവേഴ്സിെൻറ ലോഞ്ചുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ട്രാവൽ ഫുഡ് സർവിസ് (ടി.എഫ്.എസ്) വിസമ്മതിച്ചിരുന്നു. തുടർന്നാണ് ഇൗ സൗകര്യങ്ങൾ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. നരേഷ് ഗോയലിെൻറ നിയന്ത്രണത്തിലുള്ള കമ്പനിക്ക് സെപ്റ്റംബർ പാദവർഷത്തിൽ 1,261 കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.