സംസ്ഥാനത്ത് ജ്വല്ലറികൾ ബുധനാഴ്ച മുതൽ തുറക്കും
text_fieldsകോഴിക്കോട്: ലോക്ഡൗണിൽ ഇളവ് വരുത്തി കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ സ്വർണക്കടകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ലോക്ഡൗണിൽ ജ്വല്ലറികൾ രണ്ടു മാസമായി അടച്ചിട്ടത് കാരണം സ്വർണ വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വർഷത്തിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന സമയത്താണ് ജ്വല്ലറികൾ അടച്ചിടേണ്ട സ്ഥിതിയുണ്ടായത്. സർക്കാർ നടപ്പാക്കുന്ന എല്ലാ സുരക്ഷ നടപടികളും മുൻകരുതലുകളും പൂർണമായും പാലിച്ചുകൊണ്ടുമാത്രമെ ജ്വല്ലറികൾ തുറക്കാൻ പാടുള്ളൂവെന്ന് കോഓഡിനേഷൻ കമ്മിറ്റി യോഗം ജ്വല്ലറി ഉടമകൾക്ക് നിർദേശം നൽകി.
കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. ഗിരിരാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം.പി. അഹമ്മദ്, ഡോ.ബി. ഗോവിന്ദൻ, ടി.എസ്. കല്യാണരാമൻ, ജോയ് ആലുക്കാസ്, ബാബു എം. ഫിലിപ്പ്, ജസ്റ്റിൻ പാലത്ര, കെ. സുരേന്ദ്രൻ, ഷാജു ചിറയത്ത്, രാജീവ് പോൾ ചുങ്കത്ത്, കോഓഡിനേറ്റർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.