ജിയോയുടെ 2.3 ശതമാനം ഓഹരി വിറ്റ് റിലയൻസ്
text_fieldsന്യൂഡൽഹി: ജിയോയുടെ ഓഹരി വിൽപന തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ്. ജിയോയുടെ 2.3 ശതമാനം ഓഹരി യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിസ്റ്റ ഇക്വിറ്റിക്കാണ് റിലയൻസ് വിറ്റത്. 11,367 കോടിയുടേതാണ് ഇടപാട്.
പുതിയ ഇടപാടിലൂടെ ജിയോയുടെ വിപണി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനി മൂല്യം 5.16 ലക്ഷം കോടിയായും ഉയർന്നു. നേരത്തെ ഫേസ്ബുക്കും ജിയോയുടെ ഓഹരി വാങ്ങിയിരുന്നു. 43,534 കോടിക്കാണ് ഫേസ്ബുക്ക് ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങിയത്. സിൽവർ ലേക്ക് പാർട്നറും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. 5655 കോടിയുടെ ഇടപാടാണ് ജിയോയും സിൽവർ ലേക്കും തമ്മിൽ നടന്നത്.
ടെക് കമ്പനികളിൽ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്ന കമ്പനിയാണ് വിസ്റ്റ ഇക്വിറ്റി. 10 വർഷം കൊണ്ട് ഇതിൽ പല കമ്പനികളിലേയും നിക്ഷേപം ലാഭകരമാക്കി മാറ്റാൻ വിസ്റ്റ ഇക്വിറ്റിക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.