കണ്ണൂർ വിമാനത്താവളം: അബൂദബി, മസ്കത്ത് റൂട്ടുകളിൽ ഗോ എയർ നിരക്ക് കുറച്ചു
text_fieldsകണ്ണൂര്‍: അമിതനിരക്ക് ഇൗടാക്കുന്നുവെന്ന പരാതികൾക്കിടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾക്ക് നിരക്ക് കുറക്കുന്നു. ഗോ എയറാണ് കണ്ണൂർ-അബൂദബി റൂട്ടിലും കണ്ണൂർ-മസ്കത്ത് റൂട്ടിലും നിരക്കുകൾ കുറച്ചത്. കഴിഞ്ഞ ഡിസംബറിൽ കണ്ണൂർ-അബൂദബി റൂട്ടിൽ 30000 രൂപയാണ് ഇൗടാക്കിയിരുന്നത്. ഇനി മുതൽ ഇൗ റൂട്ടിൽ 6099 രൂപയാണ് ടിക്കറ്റ് നിരക്ക്.
അബൂദബിയിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് 7999 രൂപ മുതലാണ്. കണ്ണൂർ-മസ്കത്ത് റൂട്ടിൽ 4999 രൂപയും മസ്കത്ത്-കണ്ണൂർ റൂട്ടിൽ 5299 രൂപയുമാണ് ടിക്കറ്റ്. പുതുക്കിയ നിരക്ക് അനുസരിച്ചുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് അമിത നിരക്ക് ഇൗടാക്കുന്നുവെന്ന പരാതികളെ തുടർന്ന് വിമാനക്കമ്പനി സി.ഇ.ഒമാരുടെ യോഗത്തിൽ നിരക്ക് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിരക്കുകൾ കുറച്ചത്. കൂടുതൽ റൂട്ടുകളിൽ വരും ദിവസങ്ങളിൽ നിരക്കുകൾ കുറച്ചേക്കും.
ഗോ എയറിെൻറ കുറഞ്ഞ നിരക്കിലുള്ള പുതിയ സർവിസുകൾ മാർച്ചിലാണ് ആരംഭിക്കുക. കണ്ണൂർ-അബൂദബി റൂട്ടിൽ മാർച്ച് ഒന്ന് മുതലാണ് കുറഞ്ഞ നിരക്കിൽ സർവിസ് തുടങ്ങുക. ആഴ്ചയിൽ കുറഞ്ഞത് നാല് സർവിസുകളുണ്ടാവും. മാർച്ച് 15 മുതൽ കുവൈത്തിലേക്കും ദോഹയിലേക്കും ഇൻഡിഗോയുടെ സർവിസുകളും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.