കേരളത്തിെൻറ സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നു; ഗുജറാത്ത് പിന്നിൽ
text_fieldsന്യൂഡൽഹി: കേരളമുൾപ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിെൻറ പാതയിലാണെന്ന് പഠനം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. കേരളത്തിന് പുറമേ പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും തിരിച്ചുവരവിെൻറ പാതയിലാണെന്ന് പഠനം പറയുന്നു.
ഇന്ത്യൻ ജി.ഡി.പിയുടെ 27 ശതമാനവും ഈ സംസ്ഥാനങ്ങളുടെ സംഭാവനയാണ്. ഇവിടെ വൈദ്യുതോപയോഗം, ഗതാഗതം, മൊത്തവിതരണ കേന്ദ്രങ്ങളിൽ കാർഷിക ഉൽപന്നങ്ങളുടെ വരവ് എന്നിവയിലെല്ലാം പുേരാഗതി രേഖപ്പെടുത്തിയതായി കണക്കുകൾ പറയുന്നു. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിെൻറ സൂചനയാണ് ഇതെന്നാണ് ഇലാറ സെക്യൂരിറ്റി വ്യക്തമാക്കുന്നത്.
വ്യാവസായിക രംഗത്ത് പുരോഗതി കൈവരിച്ച മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇതുവരെ മുക്തമായിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു. ലോക്ഡൗണിൽ ഇളവുകൾ നൽകുക മാത്രമാണ് രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ടാക്കാനുള്ള ഏക വഴിയെന്നും ഏജൻസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.