പ്രളയം: ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാൻ നീക്കം
text_fieldsകൊച്ചി: കേരളത്തെ ബാധിച്ച പ്രളയത്തിൽ നിന്ന് കരകയറാനായി ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. 3000 കോടി രൂപ കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാനാണ് സർക്കാർ നീക്കം. വായ്പയെടുക്കുന്നതിെൻറ ഭാഗമായി ലോകബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തും. ലോകബാങ്ക് പ്രതിനിധികൾ നാശനഷ്ടങ്ങൾ വിലയിരുത്തിയതിന് ശേഷമാവും വായ്പയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം കേരളത്തിെൻറ പുനർനിർമാണത്തിനായി 20,000 കോടിയിലേറെ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാറിൽ നിന്ന് കൂടുതൽ സഹായം ലഭിക്കുന്നതിനെ കുറിച്ച് ഉറപ്പുകളൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇയൊരു സാഹചര്യത്തിലാണ് ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്.
യു.എ.ഇയിൽ നിന്ന് 700 കോടിയുടെ സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നിഷേധിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ വിവിധ വിദേശ എജൻസികളുടെ സഹായം തേടുന്നത്. ഫെഡറൽ തത്വമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വായ്പക്കായി വിദേശ എജൻസികളെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.