പ്രളയം: അദാനി 50 കോടിയുടെ സഹായം നൽകും
text_fieldsമുംബൈ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി അദാനി ഗ്രൂപ്പ്. കമ്പനിക്ക് കീഴിലുള്ള സാമൂഹ്യ സുരക്ഷ വിഭാഗമായ അദാനി ഫൗണ്ടേഷനാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തുന്നത്. ഇതിൽ 25 കോടി അടിയന്തിര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. ബാക്കി 25 കോടി കേരളത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങളൾക്കായി വിനിയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുമെന്നും ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അരി, അവൽ, ബിസ്കറ്റ്, സോപ്പ്, ടൂത്ത്പേസ്റ്റ്, ടൂത്ത്ബ്രഷ് തുടങ്ങി അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയാവും കിറ്റ് തയാറാക്കുക.
കേരളത്തിലെ പ്രധാന വികസന പദ്ധതികളിെലാന്നായ വിഴിഞ്ഞം തുറമുഖത്തിെൻറ നിർമാണ കരാർ അദാനി ഗ്രൂപ്പിനാണ്. നേരത്തെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസും കേരളത്തിന് സഹായം നൽകിയിരുന്നു. 71 കോടി രൂപയുടെ സഹായമാണ് റിലയൻസ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.