കേരള ടൂറിസം ഫേസ്ബുക്ക് പേജ് ആഗോളതലത്തില്‍ നാലാമത്
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ പ്രകൃതിഭംഗി തുറന്നുകാട്ടുന്ന ദൃശ്യങ്ങളും വിനോദ സഞ് ചാരികള്ക്കുവേണ്ട അറിവുകളും പങ്കുവെക്കുന്ന കേരള ടൂറിസം ഫേസ്ബുക്ക് പേജ് (https://www.facebook.com/keralatourismofficial) 3.48 ദശലക്ഷം ലൈക്കുമായി ആഗോളതലത്തില്‍ നാലാമത്. മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ ടൂറിസം ഫേസ്ബുക്ക് പേജുകളെ മറികടന്ന് ദക്ഷിണേഷ്യയില്‍ കേരള ടൂറിസം ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ നാലാം സ്ഥാനത്തും എത്തി. ആഗോളതലത്തിൽ ജനപ്രീതിയിൽ കേരള ടൂറിസത്തിന് മുന്നിലുള്ളത് ആസ്ട്രേലിയ, അമേരിക്ക, ദുബൈ ടൂറിസം പേജുകളാണ്.
കേരള ടൂറിസം ഫേസ്ബുക്ക് പേജിൽ ലൈക്കുകളുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തേക്കാള്‍ മൂന്നുമടങ്ങ് വർധിച്ച് 3,481,239 ആയി.
മുഖ്യധാരയിലുള്ള ടൂറിസം ഫേസ്ബുക്ക് പേജുകളായ മലേഷ്യക്ക് 3.3 ദശലക്ഷവും വിസിറ്റ് സിംഗപ്പൂരിന് 3.2 ദശലക്ഷവും അമെയ്സിങ് തായ്ലന്‍ഡിന് 2.6 ദശലക്ഷവും ലൈക്കുകളാണുള്ളത്. രാജ്യത്തെ മറ്റ് ടൂറിസം വകുപ്പുകളുടെ ഫേസ്ബുക്ക് പേജുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. സുസ്ഥിരമായ സമൂഹ-ഡിജിറ്റല്‍ മാധ്യമപ്രചാരണത്തിലൂടെയാണ് ശ്രദ്ധേയനേട്ടം കൈവരിക്കാനായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
2021ഒാടെ കേരള ടൂറിസം ഫേസ്ബുക്ക് പേജിനെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.