രക്ഷക്കെത്തുമോ കിഫ്ബി?
text_fieldsതിരുവന്തപുരം: സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങളെയും നിക്ഷേപത്തെയും കൂട്ടുപിടിക്കാനാണ് ധനമന്ത്രി തോമസ് െഎസക് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. 23 മേഖലകളിലായി 100 കോടി രൂപക്ക് മുകളിലുള്ള നിർമാണ പ്രവർത്തികൾക്ക് കിഫ്ബി വഴി സഹായം നൽകും. ഇൗ സാമ്പത്തിക വർഷം 25,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുക. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജും പൂർണമായി നടപ്പിലാക്കുക ഇൗ വർഷമാകും.
എന്നാൽ കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടത്തുന്നത് എത്രത്തോളം പ്രായോഗികമാവുമെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. കിഫ്ബിയിലൂടെ പദ്ധതികൾ നടപ്പിലാക്കാനുള്ള നിക്ഷേപം ലഭ്യമാകുമോ എന്നാണ് സാമ്പത്തിക വിദഗ്ധർ ഉന്നയിക്കുന്ന ആശങ്ക. കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ച പല വികസന പ്രവർത്തനങ്ങളും ഇപ്പോഴും തുടങ്ങാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഇവർ ഉയർത്തുന്നു. ഇൗയൊരു സാഹചര്യത്തിൽ ഇൗ സാമ്പത്തിക വർഷമെങ്കിലും കിഫ്ബിയിലേക്ക് കാര്യമായ നിക്ഷേപമെത്തിയെങ്കിൽ മാത്രമേ സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്ന വികസന പ്രവർത്തനങ്ങളുടെ വലിയൊരു ശതമാനവും നടപ്പിലാക്കാൻ സാധിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.