പ്രതിപക്ഷത്ത് പൊതുസമീപനത്തിന് കോൺഗ്രസ് ശ്രമിച്ചില്ലെന്ന് മാണി
text_fieldsന്യൂഡൽഹി: ജി.എസ്.ടി പാസാക്കാൻ പാർലെമൻറ് അർധരാത്രി ചേരുന്ന വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പൊതുസമീപനമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി. കേരള കോൺഗ്രസിന് എല്ലാവരോടുമെന്നപോലെ ബി.ജെ.പിയോടും മൃദുസമീപനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി പ്രഖ്യാപന സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ മാണി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ജി.എസ്.ടി എംപവേർഡ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് താൻ സമ്മേളനത്തിൽ പെങ്കടുക്കുന്നത്. നിയമം നടപ്പാകുന്നുവെന്ന് പ്രഖ്യാപിക്കാൻ അർധരാത്രി സമ്മേളനം വിളിച്ചതിനെ ന്യായീകരിച്ച മാണി ആഘോഷവും ഉത്സവവുമൊന്നുമില്ലെന്ന് പറഞ്ഞു. ജി.എസ്.ടി നടപ്പാവുേമ്പാൾ കേരളത്തിന് വലിയ ലാഭമുണ്ടാവും. ആശങ്കകൾ തനിക്കുമുണ്ട്. നിയമം എല്ലാം തികഞ്ഞതാണെന്ന വിശ്വാസമില്ല. നിയമം നടപ്പാക്കുന്നതിൽ ബുദ്ധിമുേട്ടാ കുറവുകളോ ദർശിച്ചാൽ ഭേദഗതി കൊണ്ടുവരാം. മുന്നൊരുക്കമില്ലെന്നത് ധനമന്ത്രിയെന്ന നിലയിൽ തോമസ് െഎസക്കിെൻറ അഭിപ്രായമാണ്. പുതിയ നിയമത്തിലേക്കുള്ള മാറ്റമെന്ന നിലയിൽ ആദ്യകാലത്ത് കുറച്ച് നഷ്ടവും ചോർച്ചയും വരുമാനത്തിലുണ്ടാവും. അതിനുവേണ്ട ജാഗ്രതയും മുൻകരുതലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വേണം.
കേരള കോൺഗ്രസിന് എല്ലാവരോടും മൃദുസമീപനമാണ്. ആ സമീപനം ബി.ജെ.പിയോടുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മീര കുമാറിനെ പിന്തുണക്കും. നടിക്കെതിരായ ആക്രമണക്കേസിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നത് സർക്കാർ പരിശോധിക്കേണ്ടതാണ്. എം.പിമാരായ ജോസ് കെ. മാണിയും ജോയ് എബ്രഹാമും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.