Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഉയർന്ന നി​ര​ക്ക്;...

ഉയർന്ന നി​ര​ക്ക്; മെ​ട്രോ​യി​ൽ സ്ഥി​രം  യാ​ത്ര​ക്കാ​ർ കു​റ​വ്

text_fields
bookmark_border
ഉയർന്ന നി​ര​ക്ക്; മെ​ട്രോ​യി​ൽ സ്ഥി​രം  യാ​ത്ര​ക്കാ​ർ കു​റ​വ്
cancel
കൊ​ച്ചി: സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കു​റ​വും വ​ലി​യ നി​ര​ക്കും മെ​ട്രോ​യെ ബാ​ധി​ച്ച​താ​യി സ​ർ​വേ. ഡീ​വാ​ല​ര്‍ മാ​നേ​ജ്‌​മ​െൻറ് ക​ണ്‍സ​ൽ​ട്ട​ൻ​റ്സ് ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ജോ​ലി​ക്കും പ​ഠ​ന​ത്തി​നാ​യും മെ​ട്രോ​യി​ല്‍ സ്ഥി​ര​മാ​യി  യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 25 ശ​ത​മാ​നം യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് മെ​ട്രോ​യെ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. യാ​ത്ര​നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന​തി​നാ​ലാ​ണ് സ്ഥി​രം യാ​ത്ര​ക്ക്​ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​ത്. മെ​ട്രോ ലാ​ഭ​ക​ര​മാ​യി മാ​റ​ണ​മെ​ങ്കി​ല്‍ ഇ​ത്ത​രം ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യാ​ത്ര​നി​ര​ക്ക് കൂ​ടു​ത​ലാ​ണെ​ന്ന്​ 43 ശ​ത​മാ​നം യാ​ത്ര​ക്കാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ര​ക്ക് ന്യാ​യ​മാ​ണെ​ന്ന് 53 ശ​ത​മാ​നം ആ​ളു​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​വ​രി​ലേ​റെ​യും യാ​ത്രാ​നു​ഭ​വ​ത്തി​നോ ഷോ​പ്പി​ങ്ങി​നോ വേ​ണ്ടി മാ​ത്രം മെ​ട്രോ ഉ​പ​യോ​ഗി​ച്ച​വ​രാ​ണ്. ദി​വ​സ​വേ​ത​ന​ക്കാ​ര്‍ മൂ​ന്നു​ശ​ത​മാ​നം മാ​ത്ര​മാ​ണ് മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കു​ന്ന​ത​ല്ല നി​ര​െ​ക്ക​ന്ന​തി​​െൻറ കൃ​ത്യ​മാ​യ തെ​ളി​വാ​യി ഇ​ത്. സേ​വ​നം നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും മെ​ട്രോ യാ​ത്ര സ്ത്രീ​ക​ള്‍ക്ക് തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണെ​ന്നും 82 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്നി​ല്ലെ​ന്ന് 73 ശ​ത​മാ​ന​വും പ​റ​ഞ്ഞു. 

യാ​ത്ര​ക്കാ​രി​ൽ 47 ശ​ത​മാ​ന​വും 18-25 പ്രാ​യ​മു​ള്ള​വ​രാ​ണ്. 74 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 26 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്​ യാ​ത്ര​ക്കാ​ർ. സൗ​ക​ര്യ​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​പ്പോ​ഴും ക​സേ​ര​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. പാ​ർ​ക്കി​ങ്, ഫീ​ഡ​ർ സ​ർ​വി​സ്, സു​ര​ക്ഷ, ക​സ്​​റ്റ​മ​ർ കെ​യ​ർ സ​ർ​വി​സ് തു​ട​ങ്ങി​യ ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ളു​മാ​യാ​ണ് കു​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തി​യ​ത്. സീ​സ​ൺ ടി​ക്ക​റ്റ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ, വൈ-​ഫൈ തു​ട​ങ്ങി​യ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​വേ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന​താ​യി ഡീ​വാ​ല​ര്‍ എം.​ഡി സു​ധീ​ര്‍ ബാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ യു​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ സ​ർ​വേ കെ.​എം.​ആ​ര്‍.​എ​ല്ലി​നെ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ു. എ​റ​ണാ​കു​ളം പ്ര​സ്‌ ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം.​എ​ല്‍.​എ സ​ർ​വേ ഫ​ലം പ്ര​കാ​ശ​നം ചെ​യ്തു. കെ.​എം.​ആ​ര്‍.​എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ഏ​ലി​യാ​സ് ജോ​ര്‍ജ്, മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ. ​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ക്ക് സ​ർ​വേ റി​പ്പോ​ർ​ട്ട്​ സ​മ​ര്‍പ്പി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newsmalayalam news
News Summary - kochi metro travellers-Kerala news
Next Story